ദൈവത്തെ ആരാധിക്കാത്തവര്‍ അവനവനെ തന്നെയാണ് ആരാധിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: സുവിശേഷത്തില്‍ നാം വായിക്കുന്നതു പോലെ കിഴക്കു നിന്നുള്ള ജ്ഞാനികള്‍ കണ്ടെത്തിയതു പോലെ ക്രിസ്തുവിനുള്ള ആരാധന നമ്മുടെ ജീവിതയാത്രയുടെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി തരുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. എപ്പിഫനി തിരുനാള്‍ ദിനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പാ. ‘നാം ദൈവത്തെ ആരാധിക്കാതിരിക്കുമ്പോള്‍ നാം നമ്മെ തന്നെ ആരാധിക്കുന്നു’ പാപ്പാ കൂട്ടിച്ചേര്‍ത്തു.

‘ഏറ്റവും കാതലായ കാര്യത്തില്‍ പൂര്‍ണശ്രദ്ധയും പതിപ്പിക്കുക എന്നതാണ് ആരാധന. ആരാധിക്കാന്‍ പാടില്ലാത്തവയെ ഉപേക്ഷിക്കാന്‍ നാം പഠിക്കുന്നത് ആരാധനിയില്‍ നിന്നാണ്. പണത്തിന്റെ ദൈവത്തെയും, ഉപഭോത്തിന്റെ ദൈവത്തെയും സുഖത്തിന്റെ ദൈവത്തെയും വിജയത്തിന്റെ ദൈവത്തെയും അഹം എന്ന ദൈവത്തെയും നാം ഉപേക്ഷിക്കണം. പരമമായ ദൈവത്തിനു മുമ്പില്‍ മുട്ടില്‍ നില്‍ക്കുകയാണ് ആരാധന. വസ്തുക്കള്‍ സ്വന്തമാക്കുന്നതിലല്ല, സ്‌നേഹിക്കുന്നതിലാണ് മഹിമ എന്ന് നാം തിരിച്ചറിയുന്നത് ദൈവ സാന്നിധ്യത്തിലാണ്’ പാപ്പാ വിശദമാക്കി.

സ്വര്‍ണം സമ്മാനമായി നല്‍കിയപ്പോള്‍ ജ്ഞാനികള്‍ കര്‍ത്താവിനോട് പറഞ്ഞത് അങ്ങയെക്കാള്‍ വിലയുള്ളതായി ഞങ്ങള്‍ക്ക് മറ്റൊന്നുമില്ല എന്നാണ്. അങ്ങയുമായുള്ള സംയോഗത്താല്‍ മാത്രമേ ഞങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ എന്നാണ് കുന്തുരക്കം ഉപഹാരമായി നല്‍കിയപ്പോള്‍ പറഞ്ഞത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ക്ലേശം സഹിക്കുന്നവരുമായ അയല്‍ക്കാര്‍്ക്ക് ക്രിസ്തുവിന്റെ സഹായം വാഗ്ദാനം ചെയ്യുന്നതായിരുന്നു മീറ എന്ന സമ്മാനം.

‘ആരാധിക്കുമ്പോള്‍ ജ്ഞാനികളെ പോലെ നമ്മളും നമ്മുടെ യാത്രയുടെ അര്‍ത്ഥം തിരിച്ചറിയും. അവരെ പോലെ മഹത്തായ ആ സന്തോഷം അനുഭവിക്കും’ പാപ്പാ കൂട്ടിച്ചേര്‍ത്തു.

‘ആരാധനയെന്നാല്‍ അര്‍ത്ഥം നാം ദൈവത്തിന്റെയും ദൈവം നമ്മുടേതും എന്നാണ്. ദൈവത്തോട് സ്വതന്ത്രമായും അടുപ്പത്തോടെയും സംസാരിക്കാന്‍ സാധിക്കുക എന്നാണ്. എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്നൊരു മൊഴി മതി പ്രാര്‍ത്ഥനയ്ക്ക് എന്ന തിരിച്ചറിവാണത്,’ പാപ്പാ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles