“പുറത്തിറങ്ങൂ! സുവിശേഷം പ്രഘോഷിക്കൂ”: കത്തോലിക്കാരോട് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പുറത്തിറങ്ങി ലോകത്തോട് യേശു ക്രിസ്തുവിനെ പ്രഘോഷിക്കുന്ന കാര്യത്തില്‍ ശുഷ്‌കാന്തിയുളളവരാകാന്‍ ഫ്രാന്‍സിസ് പാപ്പാ കത്തോലിക്കാവിശ്വാസികളെ ആഹ്വാനം ചെയ്തു.

‘എപ്പോഴും ചലിക്കാന്‍ സന്നദ്ധരായ ക്രിസ്ത്യാനികളെയാണ് ഇന്ന് ലോകത്തിനാവശ്യം. ജീവിതത്തിന്റെ തെരുവുകളില്‍ അലഞ്ഞ് മടുപ്പുവരാത്തവരെ. നിങ്ങള്‍ എല്ലാ മനുഷ്യരെയും യേശുവിന്റെ സമാശ്വാസകരമായ വചസ്സുകളിലേക്ക് ആനയിക്കൂ ‘ പരിശുദ്ധ പിതാവ് പറഞ്ഞു.

‘മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും അതോടൊപ്പം സുവിശേഷം പ്രസംഗിക്കാനുള്ള ദൈവവിളിയും സ്വീകരിക്കുന്നുണ്ട്. യേശുവിനെ പ്രഘോഷിക്കാനുള്ള വിളി. സുവിശേഷവല്‍ക്കരണത്തിന്റെ ദൗത്യം.’ യേശുവിന്റെ സമര്‍പ്പണത്തിരുനാള്‍ ദിനത്തില്‍ സുവിശേഷ സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.

ദേവാലയത്തിലെ വിശുദ്ധനായ ശിമയോനും അന്ന എന്ന പ്രവാചികയും യേശുവിന്റെ വരവ് കാത്തിരുന്നവരായിരുന്നു. ദൈവത്തെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നവരുടെ മാതൃകകളാണ് ഇവര്‍ രണ്ടു പേരും. യൗസേപ്പും മറിയവും ശിമയോനും അന്നയും വ്യത്യസ്ഥരായ നാല് വ്യക്തിളായിരുന്നെങ്കിലും നാല് പേരും യേശുവിനെ കാത്തിരുന്നവരായിരുന്നു, പാപ്പാ പറഞ്ഞു.

പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി ഊര്‍ജസ്വലതയോടെ നടക്കാന്‍ തയ്യാറാകണം എന്ന് ഈ ജീവതങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നു എന്ന് പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles