സിറിയയില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കണമെന്ന് മാര്‍പാപ്പാ

വത്തിക്കാന്‍ സിറ്റി: വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ പലായനം ചെയ്യുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേര്‍ക്ക് നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ. സിറിയയില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി 5 ലക്ഷത്തിലധികം പേര്‍ സ്ഥലം വിട്ടു പോയി.

‘വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ വേദനാകരമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കാര്യം വളരെ വിഷമം ഉണ്ടാക്കുന്നു. സൈനിക മുന്നേറ്റം മൂലം ജനങ്ങള്‍ ഓടി രക്ഷപ്പെടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്’ പാപ്പാ പറഞ്ഞു.

സിറിയിലെ സമാധാനത്തിനായി മാര്‍പാപ്പാ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലി. പ്രശ്‌നങ്ങള്‍ സംവാദത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം എന്ന് പാപ്പാ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ 520000 പേരാണ് വീടു വിട്ടൊഴിഞ്ഞു പോയത്. അതില്‍ 80 ശതമാനം സ്ത്രീകളുടെ കുട്ടികളുമാണ്. റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ ഇവിടെ ആക്രണം നടത്തിവരികയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles