കരയാന്‍ കഴിയുന്നത് അനുഗ്രഹമാണെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ആധ്യാത്മികതയുടെ കേന്ദ്രബിന്ദുവാണ് കരയാനുള്ള കൃപയെന്ന് ഫ്രാന്‍സിസ് പാപ്പാ. സുവിശേഷഭാഗ്യങ്ങളില്‍ രണ്ടാമത്തെ ഭാഗ്യമായ വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിക്കപ്പെടും എന്ന വചനം വായിച്ച് സന്ദേശം നല്‍കുയായിരുന്നു പാപ്പാ.

കണ്ണീരിനെ മരുഭൂമിയിലെ പിതാക്കന്മാര്‍ വിളിച്ചിരുന്നത് ദൈവത്തോടും അയല്‍ക്കാരനോടുമുള്ള ബന്ധത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ആന്തരികമായ വേദന എന്നാണ്. കണ്ണീര്‍ പൊഴിക്കുന്നതിലൂടെ ദൈവത്തോടും അയല്‍ക്കാരോടുമുള്ള ബന്ധം നവീകരിക്കപ്പെടുന്നു, പാപ്പാ വിശദമാക്കി.

കണ്ണീരിന് രണ്ട് വശങ്ങളുണ്ട്. ഒരു ആരെങ്കിലും മരണമടഞ്ഞാല്‍, അല്ലെങ്കില്‍ ആരെങ്കിലും കഷ്ടതകള്‍ സഹിക്കുമ്പോള്‍. മറ്റൊന്ന് പാപങ്ങളോര്‍ത്തുള്ള കണ്ണീരാണ്. ദൈവത്തെയും അയല്‍ക്കാരനെയും ദ്രോഹിച്ചതോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നതാണത്.

സ്‌നേഹത്തിന്റെ അളവുകോലാണ് കണ്ണീര്‍. നാം സ്‌നേഹിക്കുന്നയാളുടെ ദുഖം നമ്മുടെ തന്നെ ദുഖമായി മാറണം. കണ്ണീര്‍ അനുഗ്രഹപ്രദമായൊരു കൃപയാണ്. അത് അമൂല്യമാണ്, പാപ്പാ പറഞ്ഞു.

ചെയ്തു പോയ പാപമോര്‍ത്ത് കോപം വരുക അഹങ്കാരമാണ്. നാം ചെയ്ത പാപമോര്‍ത്ത് കണ്ണീര്‍ പൊഴിക്കുകയാണ് ചെയ്യേണ്ടത്. അതാണ് ക്രിസ്തീയാരൂപി. ചെയ്ത തെറ്റിനെ പ്രതിയും ചെയ്യാതെ പോലെ നന്മയെ പ്രതിയും ദൈവത്തെ വഞ്ചച്ചതിനെ പ്രതിയും നാം കണ്ണീര്‍ പൊഴിക്കണം. ഇത് സ്‌നേഹിക്കാന്‍ കഴിയാതെ പോയതോര്‍ത്തുള്ള വിലാപമാണ്, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles