ആഗോള തലത്തില്‍ അടിസ്ഥാന വേതനം വേണമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ ഈ പശ്ചാത്തലം ആഗോളതലത്തില്‍ അടിസ്ഥാന വേതനം നിശ്ചയിക്കാനുള്ള സന്ദര്‍ഭമാണെന്ന് ലോകത്തിലെ പ്രമുഖ പ്രസ്ഥാനങ്ങളും സംഘടനകള്‍ക്കും അയച്ച ഈസ്റ്റര്‍ കത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

‘ആഗോളവല്‍ക്കരണത്തിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്ന് എനിക്കറിയാം. മനസാക്ഷികളെ മരവിപ്പിക്കുന്ന ഉപരിപ്ലവനായ സുഖങ്ങള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ആസ്വദിക്കാന്‍ സാധിക്കുന്നില്ല എങ്കിലും അവ ഉളവാക്കിയ ഉപദ്രവങ്ങള്‍ ഇപ്പോഴും നിങ്ങള്‍ സഹിക്കുകയാണ്. എല്ലാവരെയും ഇരട്ടിയായി അത് ബാധിക്കുന്നു’ പാപ്പാ പറഞ്ഞു.

‘ഇന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ഒരു നിയമപരിരക്ഷയുമില്ല. തെരുവില്‍ വില്‍ക്കുന്നവരും റീസൈക്കള്‍ ചെയ്യുന്നവരും ചെറുകിട കൃഷിക്കാരും കെട്ടിടനിര്‍മാണപ്രവര്‍ത്തകരും വസ്ത്രം നെയ്ത്തുകാരും ശുശ്രൂഷകരും തുടങ്ങിയ പലര്‍ക്കും സ്ഥിരമായ വരുമാനമില്ല. ലോക്ക് ഡൗണുകള്‍ നിങ്ങള്‍ക്ക് അസഹനീയമാരിക്കുന്നു’

‘ഇത് ആഗോളതലത്തിലുള്ള ഒരു അടിസ്ഥാന വേതനം നിശ്ചയിക്കാനുള്ള സന്ദര്‍ഭമാണ്.’ പാപ്പാ കൂട്ടച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles