സ്വാര്‍ത്ഥമായ നിസംഗത എന്ന വൈറസിനെ സൂക്ഷിച്ചു കൊള്ളുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിനേക്കാള്‍ മാരകമായ വൈറസ് മനുഷ്യവംശത്തെ കടന്നാക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വാര്‍ത്ഥത നിറഞ്ഞ നിസംഗതയാണ് ആ മാരക വൈറസ്. ദൈവകരുണയുടെ ഞായര്‍ ദിവസം ദിവ്യബലിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

കൊറോണ വൈറസ് രോഗ ബാധ അവസാനിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന നാം പാവങ്ങളുടെ കാര്യം മറന്നു പോകുന്നു എന്ന് പാപ്പാ ദുഖഭാരത്തോടെ പറഞ്ഞു.

‘സാവധാനത്തിലും ക്ലേശകരമായും ഈ മഹാമാരിയുടെ ശമനത്തിനായി നാം കാത്തിരിക്കുമ്പോള്‍ ഒരു അപകടം പതിയിരിക്കുന്നുണ്ട്. പിന്നില്‍ ഉപേക്ഷിക്കപ്പെട്ടവരെ നാം മറന്നു പോകുന്നു. കൊറോണയേക്കാള്‍ മാരകമായ വൈറസിനാല്‍ നാം ബാധിതരാകുന്നു. സ്വാര്‍ത്ഥപരമായ നിസംഗതയാണ് ആ വൈറസ്.’ പാപ്പാ പറഞ്ഞു.

പുരോഗതിയുടെ അള്‍ത്താരയില്‍ നാം പാവങ്ങളെ ബലി കഴിക്കുന്നു, പാപ്പാ പറഞ്ഞു. ചിലരെ മാത്രം തെരഞ്ഞെടുത്ത് നാം രക്ഷിക്കുന്നു, പാപ്പാ കുറ്റപ്പെടുത്തി.

‘എന്നാല്‍ ഈ ആഗോള മഹാമാരി ഒരു കാര്യം നമ്മെ ഓര്‍മിപ്പിക്കുന്നു, സഹിക്കുന്നവരുടെ കാര്യത്തില്‍ അതിര്‍ത്തികളില്ല, നാമെല്ലാവരും ദുര്‍ബലരാണ്, എല്ലാവരും തുല്യരാണ്, എല്ലാവരും വിലപ്പെട്ടവരാണ്. അനീതികളും അസമത്വങ്ങളും ഇല്ലായ്മ ചെയ്യേണ്ട കാലമാണിത്.’ പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles