പാപങ്ങള്‍ക്കും അപവാദങ്ങള്‍ക്കുമിടയിലും സഭയെ പരിശുദ്ധാത്മാവ് താങ്ങിനിര്‍ത്തുന്നു: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പാപം മൂലം മനുഷ്യന്റെ പദ്ധതികള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍ അപകീര്‍ത്തികളും പാപങ്ങളും പെരുകുന്ന കാലത്തു പോലും കര്‍ത്താവിന്റെ സഭ നിലനില്‍ക്കുന്നതിനു കാരണം സഭയെ താങ്ങി നിര്‍ത്തുന്നത് പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് പാപ്പാ.

‘നമ്മളെല്ലാവരും പാപികളാണ്. പലപ്പോഴും നാം ചീത്തപ്പേരുണ്ടാക്കുന്നു. എങ്കിലും ദൈവം നമ്മോടു കൂടെയുണ്ട്. ദൈവം എപ്പോഴും നമ്മെ രക്ഷിക്കുന്നു. ദൈവം നമ്മോടു കൂടെയുള്ളതാണ് നമ്മുടെ ശക്തി’ പാപ്പാ പറഞ്ഞു.

അതേസമയത്ത്, മാനുഷികമായ പദ്ധികള്‍ പരാജയപ്പെടും. ചരിത്രത്തിലെ സാമ്രാജ്യങ്ങളെയും ഏകാധിപത്യങ്ങളെയും ചൂണ്ടിക്കാട്ടി പാപ്പാ പറഞ്ഞു.

‘തങ്ങള്‍ വളരെ കരുത്തരാണെന്ന് അവര്‍ കരുതി. ഈ ലോകം തങ്ങളുടെ കാല്‍ക്കീഴിലാണെന്ന് അവര്‍ വ്യാമോഹിച്ചു. പക്ഷേ, അവര്‍ തകര്‍ന്നടിഞ്ഞു. ഇന്നത്തെ സാമ്രാജ്യങ്ങളെ കുറിച്ച് ചിന്തിച്ചു നോക്കൂ. ദൈവം അവയോടൊപ്പം ഇല്ലെങ്കില്‍ അവയും തകര്‍ന്നു പോകും. മനുഷ്യരുടെ ശക്തി ശാശ്വതമല്ല, ദൈവത്തിന്റെ ശക്തി മാത്രമാണ് ശാശ്വതം.’ പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles