പണമല്ല, യേശുവാണ് യഥാര്‍ത്ഥ സമ്പത്ത്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കൂദാശകളേക്കാള്‍ പ്രധാന്യം പണത്തിന് നല്‍കുന്നവരെ വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. യേശുവുമായുള്ള ബന്ധമാണ് യഥാര്‍ത്ഥ സമ്പത്തെന്നും പാപ്പാ വിശദമാക്കി.

‘പല ഇടവകകളും കാണുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നു, ഇവര്‍ കൂദാശകളേക്കാള്‍ പ്രാധാന്യം പണത്തിന് നല്‍കുന്നു എന്ന്. ദരിദ്രസഭയാണ് നമ്മുടേത്. നമ്മുടെ സഭ അങ്ങനെയായിരിക്കാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കും’: പാപ്പാ പറഞ്ഞു.

‘സാമ്പത്തിക സ്‌ത്രോതസ്സുകളില്ല മറിച്ച് യേശു ക്രിസ്തുവുമായുള്ള ബന്ധത്തിലാണ് നാം നമ്മുടെ യഥാര്‍ത്ഥ സമ്പത്ത് കണ്ടെത്തേണ്ടതെന്ന് സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. വി. പൗലോസ് പറയുന്നത് കേള്‍ക്കുക: നാം ദരിദ്രരാണെങ്കിലും അനേകരെ സമ്പന്നരാക്കാന്‍ കെല്‍പുള്ളവരാണ്, നമുക്ക് ഒന്നുമില്ലെങ്കിലും നമുക്ക് എല്ലാമുണ്ട്’ പാപ്പാ തുടര്‍ന്നു.

‘നമുക്ക് എന്താണ് സ്വന്തമായുള്ളത്? നമ്മുടെ സമ്പത്ത് എന്താണ്, എന്താണ് നമ്മുടെ നിധി? മറ്റുള്ളവരെ സമ്പന്നരാക്കാന്‍ നമ്മുടെ കൈയില്‍ എന്തുണ്ട്? ‘ പാപ്പ ചോദിച്ചു.’സുവിശേഷമാണ് നമ്മുടെ എല്ലാം. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന യേശുവിന്റെ ശക്തി സുവിശേഷം നമുക്ക് വെളിപ്പെടുത്തി തരുന്നു’.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles