കൊറോണ ബാധിച്ചു മരിച്ച അജ്ഞാതര്‍ക്കായി മാര്‍പാപ്പാ ദിവ്യബലി അര്‍പ്പിച്ചു

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി, പ്രത്യേകിച്ച് പൊതുശ്മശാനങ്ങളില്‍ മറവു ചെയ്യപ്പെട്ട അജ്ഞാതരായ ഇരകള്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പാ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.

കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കോവിഡ് രോഗ ബാധ മൂലം മരണമടഞ്ഞത്. ഇറ്റലിയില്‍ മാത്രം 28000 ത്തോളം പേര്‍ മരണമടഞ്ഞു.

‘നമുക്കിന്ന് മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാം. വളരെ പ്രത്യേകമായ ഊരും പേരും അറിയാത്ത മരിച്ചു പോയ അജ്ഞാതര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം. പൊതുശ്മശാനങ്ങളുടെ ഫോട്ടോകള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ’ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലി മധ്യേ പറഞ്ഞു.

പ്രാര്‍ത്ഥനയും വ്യക്തിപരമായ സാക്ഷ്യവും വഴി നാം സുവിശേഷം പ്രസംഗിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. ‘നമ്മുടെ സാക്ഷ്യം ജനങ്ങള്‍ക്കു മുന്നില്‍ വാതിലുകള്‍ തുറക്കും, നമ്മുടെ പ്രാര്‍ത്ഥന പിതാവിന്റെ ഹൃദയത്തിലേക്കുള്ള വാതിലും തുറക്കും’ പാപ്പാ പറഞ്ഞു.

ജീവിത സാക്ഷ്യം നല്‍കാതെ മതപരിവര്‍ത്തനം നല്‍കാന്‍ ശ്രമിക്കുന്നവരെ പാപ്പാ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles