പാപ്പാ : ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തിൽ പങ്കുചേരാം

ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാ വാരം ജനുവരി 18 മുതൽ 25 വരെ ആചരിക്കപ്പെടുന്നു. ഇതിനെ അനുസ്മരിച്ച ഫ്രാൻസിസ് പാപ്പാ ക്രൈസ്തവ ഐക്യത്തിന് വേണ്ടി തങ്ങളുടെ പോരാട്ടങ്ങളെയും, കഷ്ടപ്പാടുകളെയും സമർപ്പിക്കാൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്ന് ഞായറാഴ്ച്ചത്തെ ത്രികാല പ്രാർത്ഥനാ മദ്ധ്യേ അറിയിച്ചു.

ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാവാരം മിശിഹാ രാജനെ ആരാധിക്കാൻ കിഴക്ക് നിന്ന് ബെത്‌ലഹേമിലേക്ക് വന്ന പൂജരാക്കന്മാരുടെ അനുഭവവവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രീകരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. “ഞങ്ങൾ കിഴക്ക് നക്ഷത്രം കണ്ടു, ഞങ്ങൾ അവനെ ആരാധിക്കാൻ വന്നു” എന്നതാണ് വിഷയം.

സമാനമായ രീതിയിൽ, വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിലും പാരമ്പര്യങ്ങളിലുമുള്ള ക്രൈസ്തവർ “സമ്പൂർണ്ണ ഐക്യത്തിലേക്കുള്ള  വഴിയിലെ തീർത്ഥാടകരാണ്” എന്ന് പാപ്പാ പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായി പ്രാർത്ഥിക്കാനും നമ്മുടെ വൈഷമ്യങ്ങളും കഷ്ടപ്പാടുകളും സമർപ്പിക്കാനും പാപ്പാ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles