പാപ്പാ ആമസോണ്‍ പ്രവശ്യയിലെ രോഗികള്‍ക്ക് “വെന്‍റിലേറ്റര്‍” സമ്മാനിച്ചു

കൃത്രിമശ്വസന യന്ത്രം സമ്മാനിച്ചു

വൈറസ് ബാധയില്‍ ക്ലേശിക്കുന്ന ആമസോണ്‍ പ്രവിശ്യയിലെ തദ്ദേശീയരായ രോഗികള്‍ക്കായിട്ടാണ് പാപ്പാ അത്യാധുനിക കൃത്രിമശ്വസനയന്ത്രം (ventilator) കൊടുത്തയച്ചത്. ആമസോണിയന്‍ പ്രവിശ്യയില്‍ തദ്ദേശജനതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന 10 കിടക്കകളുള്ള സഞ്ചരിക്കുന്ന ആശുപത്രി, മരാബായില്‍ (Ospedale de Maraba) അത് ഉപയോഗിക്കുമെന്ന് സ്ഥലത്തെ (Diocese of Para) മെത്രാന്‍, ബിഷപ്പ് വിത്താള്‍ കൊര്‍ബെലീനി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

പരിത്യക്തര്‍ക്ക് സമാശ്വാസമായ്…

ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പാപ്പാ കൊടുത്തയച്ച ഈ കൃത്രിമശ്വസനയന്ത്രം മൊബൈല്‍ ആശുപത്രിയിലൂടെ കഴിയുന്നത്ര രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും ബിഷപ്പ് കൊര്‍ബെലീനി വ്യക്തമാക്കി. അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചികിത്സാസൗകര്യങ്ങള്‍ ഇല്ലാത്തതുമായ തദ്ദേശജനതകളോട് പാപ്പായ്ക്കുള്ള പ്രത്യേക വാത്സല്യത്തിന്‍റെ പ്രതീകമാണ് ഈ “വെന്‍റിലേറ്ററെ”ന്ന് അദ്ദേഹം വിശിഷിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles