കോവിഡ് രോഗികളായ വൈദികര്‍ക്ക് മാര്‍പാപ്പയുടെ സമാശ്വാസം

തൻറെ ജന്മനാടായ അര്‍ജന്റീനയുടെ തലസ്ഥാന നഗരിയായ ബുവെനോസ് അയിരെസിൽ ഏറ്റവും പാവപ്പെട്ടവർ വസിക്കുന്ന 8 പ്രദേശങ്ങളിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന “കൂരാസ് വില്ലെരോസ്” (“Curas villeros”) എന്നറിയപ്പെടുന്ന വൈദികരുടെ സംഘത്തിന് മാർപ്പാപ്പാ തൻറെ സാന്ത്വന- സാമീപ്യങ്ങൾ അറിയിക്കുന്ന ഒരു വീഡിയോ സന്ദേശം നല്കി.

ചേരിപ്രദേശങ്ങളിൽ കൊറോണ വൈറസ് ബാധ ശക്തിപ്രാപിക്കുകയും അവിടെ സേവനമനുഷ്ഠിക്കുന്ന ഈ ഇരുപത്തിരണ്ടംഗ വൈദിക ഗണത്തിൽ 3 പേർക്ക് കോവിദ് 19 രോഗം പിടിപെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ സാന്ത്വന-പ്രചോദനദായക വീഡിയൊ സന്ദേശം.

താൻ അവരുടെ ചാരെയുണ്ടെന്നും, അവർക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പാ രോഗബാധിതരായ വൈദികരെ അറിയിക്കുന്നു. അവർ ഈ രോഗത്തോട് പ്രാർത്ഥനയും ഭിഷഗ്വരന്മാരുടെ സഹായവും വഴി മല്ലടിക്കുകയാണെന്ന് തനിക്കറിയാമെന്ന് വൈദികരുടെ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തപ്പെട്ട ഈ വീഡിയൊ സന്ദേശത്തിൽ പാപ്പാ പറയുന്നു.

പാവപ്പെട്ടവർ വസിക്കുന്ന പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഈ ഇരുപത്തിരണ്ടംഗ വൈദികവൃന്ദമേകുന്ന സാക്ഷ്യത്തിന് പാപ്പാ ദൈവത്തോട് നന്ദി പറയാനും അവരുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാനും വിശ്വാസികളേവരെയും ക്ഷണിക്കുന്നു.

1960 വരെ പിന്നോട്ടു പോകുന്നതാണ് “കൂരാസ് വില്ലെരോസ്” വൈദിക പ്രസ്ഥാനത്തിൻറെ സ്ഥാപന ചരിത്രം

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles