ചൈനയെ ഫ്രാന്‍സിസ് പാപ്പാ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ചു

വത്തിക്കാന്‍ സിറ്റി: ചൈനയെ ഫ്രാന്‍സിസ് പാപ്പാ പരശുദ്ധ കന്യമറിയത്തിന്റെ കരങ്ങളില്‍ ഭരമേല്‍പിച്ചു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന്റെ മേല്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടാകാന്‍ വേണ്ടി പരിശുദ്ധ പിതാവ് പ്രാര്‍ത്ഥിച്ചു.

‘ചൈനയിലെ പ്രിയപ്പെട്ട കത്തോലിക്കാ സഹോദരങ്ങളേ, നിങ്ങളുടെ പ്രയാസങ്ങളില്‍ കത്തോലിക്കാ സഭ നിങ്ങളെ പിന്തുണയ്്ക്കുകയും നിങ്ങളുടെ പ്രത്യാശകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു’ പരിശുദ്ധ രാജ്ഞി പ്രാര്‍ത്ഥനയുടെ സന്ദര്‍ഭത്തില്‍ പാപ്പാ പറഞ്ഞു.

‘വിശ്വസിക്കുന്നവരില്‍ രക്ഷാകരമായ ദൈവശക്തിയാ സുവിശേഷം തിളങ്ങുന്നതിന് വേണ്ടി നിങ്ങളുടെ കൂടെ പുതിയൊരു പരിശുദ്ധാത്മാഭിഷേകം ഉണ്ടാകട്ടെ’ പാപ്പാ പറഞ്ഞു.

ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാള്‍ ദിനത്തില്‍ ചൈനയുടെ മേല്‍ പാപ്പാ പ്രത്യേകമായ അപ്പസ്‌തോലിക ആശീര്‍വാദം നല്‍കുകയുണ്ടായി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles