പദ്ധതികളും അജന്‍ഡയുമല്ല, പരിശുദ്ധാത്മാവിന്റെ അഗ്നിയാണ് നമുക്കാവശ്യം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കാന്‍ ഇട നല്‍കാത്ത വിധം പദ്ധതികളിലും അജന്‍ഡകളിലും അമിത പ്രാധാന്യം നല്കുന്നതിനെ ശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ.

അമിതമായ സംഘടനവല്ക്കരണവും പദ്ധതികള്‍ തയ്യാറാക്കലും കൊണ്ട് ആത്മാവിന്റെ വഴികളില്‍ നിന്ന് അകന്നു പോയ ദേവാലയങ്ങളെ പാപ്പാ കുറ്റപ്പെത്തി. ‘കാര്യക്ഷമത’ മാത്രം നോക്കുക എന്ന പ്രലോഭനത്തിനെതിരെ പാപ്പാ മുന്നറിയിപ്പ് നല്‍കി. പള്ളിയിലെ എല്ലാ കാര്യങ്ങളും ഭംഗിയായി പോകുന്നു എന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന പ്രവണതയിലെ അപകടത്തെ കുറിച്ച് പാപ്പാ ഓര്‍മിപ്പിച്ചു.

‘ഇതല്ല ദൈവത്തിന്റെ വഴി. തന്റെ അനുയായികള്‍ക്ക് ദൈവം നല്‍കിയത് ഉത്തരമല്ല. അവിടുന്ന് നല്‍കിയത് തന്റെ പരിശുദ്ധാത്മാവിനെയാണ്. പരിശുദ്ധാത്മാവ് കുറേ പദ്ധതികളും അജന്‍ഡയുമായിട്ടല്ല വന്നത്. തീനാളമായിട്ടാണ്’ പാപ്പാ പറഞ്ഞു.

തന്റെ സഭ യാതൊരു കളങ്കമോ ദുഷ്‌പേരോ ഇല്ലാത്ത, നല്ല ഇമേജ് കാത്തുസൂക്ഷിക്കുന്ന, വളരെ കാര്യക്ഷമതയുള്ള ഒരു പരിപൂര്‍ണ മാതൃക ആയിരിക്കാനല്ല യേശു ആഗ്രഹിക്കുന്നത്, പാപ്പാ വിശദമാക്കി.

എല്ലാവരുടെയും വാക്കുകള്‍ക്ക് കാത് കൊടുക്കണം. ഏറ്റവും ചെറിയവരെയും കേള്‍ക്കണം, തന്റെ ഏറ്റവും ചെറിയവലൂടെയാണ് ദൈവം പലപ്പോഴും സ്വയം വെളിപ്പെടുത്തുന്നത്. ആരെയും ചെറുതായി കാണരുതെന്നും പാപ്പാ ആവശ്യപ്പെട്ടു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles