കൊറോണയ്ക്കിടയില്‍ ശുശ്രൂഷ ചെയ്യുന്ന സ്ത്രീകള്‍ക്ക് പാപ്പായുടെ പ്രശംസ

വത്തിക്കാന്‍ സിറ്റി: സ്ത്രീകള്‍ ഈ കൊറോണ കാലത്ത് നാനാവിധ ശുശ്രൂഷകള്‍ ചെയ്യുകയാണ്. അവര്‍ കുഞ്ഞുങ്ങളെ നോക്കുന്നു, വൃദ്ധരെ ശുശ്രൂഷിക്കുന്നു, ആരോഗ്യരംഗത്തും നിയമരംഗത്തും സേവനം ചെയ്യുന്നു. കൊറോണ പ്രതിസന്ധിക്കിടയ്ക്ക് നാനാ തുറകളില്‍ ശുശ്രൂഷ ചെയ്യുന്ന സ്ത്രീകളെ ഫ്രാന്‍സിസ് പാപ്പാ പ്രശംസിച്ചു.

ഏപ്രില്‍ 13 ാം തീയതി അപ്പസ്‌തോലിക് കൊട്ടാരത്തിലെ ലൈബ്രറിയില്‍ നിന്നാണ് ഫ്രാന്‍സിസ് പാപ്പാ ലൈവ് സ്ട്രീമിംഗിലൂടെ സംസാരിച്ചത്. യേശു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്ന് ആദ്യം ശിഷ്യന്മാരെ അറിയിച്ചത് സ്ത്രീകളായിരുന്നു എന്ന് മാര്‍പാപ്പാ അനുസ്മരിച്ചു.

‘ഈ ആരോഗ്യപ്രതിസന്ധിക്കിടയ്ക്കും മറ്റുള്ളവരെ ശുശ്രൂഷിക്കുന്ന എല്ലാ വനിതകളെയും ഞാന്‍ ഓര്‍മിക്കുന്നു. വനിതാ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍, ജയില്‍ ഓഫീസര്‍മാര്‍, കടകളിലും അടിസ്ഥാനാവശ്യങ്ങളിലും തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍, വീടുകളില്‍ അടച്ചു പൂട്ടിയിരുന്ന തങ്ങളുടെ കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും വയോധികരെയും അംഗവൈകല്യം സംഭവിച്ചവരെയും ശുശ്രൂഷിക്കുന്നവര്‍, ഇവരെല്ലാവരെയും ഞാന്‍ പ്രത്യേകം ഓര്‍മിക്കുന്നു’ പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles