ഫ്രാൻസിസ് പാപ്പാ: “നമ്മൾ ഒരിക്കലും പഠിക്കുന്നില്ല, യുദ്ധത്താലും കായേന്റെ ചൈതന്യത്താലും വശീകരിക്കപ്പെട്ടവരാണ് നമ്മൾ”

യുദ്ധം എപ്പോഴും മനുഷ്യത്വരഹിതമായ ക്രൂരമായ ഒരു പ്രവൃത്തിയാണ്. ഇത് മനുഷ്യ വികാരങ്ങൾക്ക് എതിരാണെന്നും, കായേന്റെ വികാരമാണെന്നും പറഞ്ഞ പാപ്പാ  ഒരു ക്രൈസ്തവനെന്ന നിലയിൽ അല്ല മറിച്ച് ഒരു മനുഷ്യൻ എന്ന നിലയിലാണ്  താൻ ഇത് പറയുന്നതെന്ന് വ്യക്തമാക്കി.

യുദ്ധം നിറുത്തലാക്കാൻ സാധ്യമായ എല്ലാ പരിശ്രമങ്ങളും താനും പരിശുദ്ധ സിംഹാസനവും  പ്രത്യേക ദൂതന്മാർ വഴി, കർദിനാൾ പിയത്രോ പരോളിനും, ആർച്ച് ബിഷപ്പ് ഗാല്ലഗരും ചെയ്തു വരുന്നു എന്ന് പറഞ്ഞ പാപ്പാ വിവേകം, രഹസ്യാത്മകത എന്നീ കാരണങ്ങളാൽ ഇതിനെ കുറിച്ച് പരസ്യമായി പറയുവാൻ കഴിയുകയില്ല എന്ന് വ്യക്തമാക്കി. കൂടാതെ കീവ് നഗരത്തിലേക്ക് അപ്പോസ്തോലിക സന്ദർശനം നടത്താനുള്ള ക്ഷണം തന്റെ മേശ പുറത്തുണ്ടെന്നും പറഞ്ഞു. യുക്രെയ്നിലേക്ക്  കർദ്ദിനാൾ ക്രയേവ്സ്കിയെ അയക്കണമെന്ന് ഹോളണ്ട് രാഷ്ട്രപതി തന്നോടു ആവശ്യപ്പെട്ടപ്പോൾ താൻ അദ്ദേഹത്തെ അയച്ചു.

ഓരോ യുദ്ധവും എപ്പോഴും ഒരു അനീതിയിൽ നിന്നാണ് തുടങ്ങുന്നത്. ഇത് സമാധാനം സ്ഥാപിക്കാനുള്ള പാതയല്ല. ഉദാഹരണത്തിന് ആയുധങ്ങൾ വാങ്ങാൻ പണം നിക്ഷേപിക്കുന്നവർ തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറയുന്നു. ഇത് തന്നെയാണ് യുദ്ധത്തിന്റെ പാത. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ഇനി ഒരിക്കലും യുദ്ധം വേണ്ടെന്നും സമാധാനം വേണമെന്നുമാണ് എല്ലാവരും പറഞ്ഞത്. ഹിറോഷിമാ, നാഗസാക്കി നഗരങ്ങളിൽ ആറ്റംബോംബുകൾ വർഷിച്ചതിനു ശേഷം സമാധാനം കൈവരിക്കാ൯ ആയുധങ്ങൾ ഉപേക്ഷിക്കണമെന്ന നല്ല ചിന്തകൾ രൂപപ്പെട്ടു. എഴുപത് വർഷങ്ങൾ പിന്നിട്ടശേഷം  ഈ കാലഘട്ടത്തിൽ അതെല്ലാം നാം മറന്നിരിക്കുന്നു. ഇങ്ങനെയാണ് യുദ്ധം സ്വയം അടിച്ചേൽപ്പിക്കപ്പെടുന്നത്. അന്ന് ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളിൽ ഒത്തിരി പ്രത്യാശയുണ്ടായിരുന്നു. പക്ഷേ യുദ്ധത്തിന്റെ രീതികൾ വീണ്ടും തെളിയുന്നു. സമാധാനത്തിന്റെ രീതികളെക്കുറിച്ച് ചിന്തിക്കുന്നത് നാം ശീലമാക്കുന്നില്ല. ഗാന്ധിജിയെ പോലുള്ള മഹത് വ്യക്തികളും മറ്റും സമാധനം സ്ഥാപിക്കുന്ന രീതികളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ മാനവസമൂഹമായ നാം വാശിയോടെയിരിക്കുന്നു. കായേന്റെ വികാരങ്ങളോടെ യുദ്ധത്തോടു നാം പ്രണയത്തിലായിരിക്കുന്നു. 2014ൽ Redipuglia യിൽ ചെന്നപ്പോൾ യുദ്ധത്തിൽ മരണമടഞ്ഞവരുടെ പേരുകൾ കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞാൻ വേദന നിറഞ്ഞ മനസ്സോടെ കരഞ്ഞു. അതിന് ശേഷം മരിച്ചവരെ  അനുസ്മരിച്ച ദിനത്തിൽ  ആൻസിയോയിൽ ദിവ്യബലി അർപ്പിച്ചു. ആ സമയത്ത് മരിച്ചവരുടെ പേരുകൾ വായിച്ചപ്പോൾ അവരിൽ എല്ലാവരും ചെറുപ്രായക്കാർ എന്ന് അറിഞ്ഞപ്പോൾ ഞാൻ കണ്ണുനീരൊഴുക്കി. ഈ കല്ലറകളിൽ നാം കണ്ണീർ വീഴ്ത്തണം. ഫ്രാൻസിന്റെ വടക്ക്പടിഞ്ഞാറൻ ഭാഗത്തെ നോർമണ്ടിയിൽ ലോക യുദ്ധത്തെ അനുസ്മരിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കന്മാരിൽ ആരും ആ കടൽതീരത്ത് മരിച്ച ഏതാണ്ട് മുപ്പതിനായിരം യുവജനങ്ങളെ കുറിച്ച് സംസാരിച്ചതായി ഓർക്കുന്നില്ല. അത് എന്നെ അത്ഭുതപ്പെടുത്തി. നാം ഒരിക്കലും ചരിത്രത്തിൽനിന്ന് പാഠം പഠിക്കുന്നില്ല. നാം എല്ലാവരും കുറ്റക്കാരാണ്. ദൈവമേ ഞങ്ങളോടു കരുണയായിരിക്കേണമേ!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles