പാദ്രേ പിയോയുടെ നൊവിഷ്യറ്റ് കാല ജീവിതം

ഓരോ സഭയിലും നൊവിഷ്യറ്റ് കാലഘട്ടത്തില്‍ സന്ന്യാസാര്‍ത്ഥികള്‍ നിരീക്ഷണത്തിനും പരീക്ഷണത്തിനും വിധേയരാകും ആശ്രമ ജീവിതവും അതിന്റെ നിയമങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള ഓരോ വ്യക്തിയുടേയും കഴിവും സന്മനസ്സും ( അര്‍പ്പണമനോഭാവവും നിരീക്ഷിക്കപ്പെടും. ഇക്കാലയളവിലെ ജീവിതം തൃപ്തികരമാണെങ്കില്‍, അയാള്‍ക്ക് സഭയില്‍ അംഗത്വം നല്‍കാന്‍ ആശ്രമാധികാരികള്‍ തീരു മാനിക്കും. അനുതാപവും അര്‍പ്പണവും ഉള്‍ക്കൊളളുന്ന അസാധാരണമായ ഒരു ജീവിതശൈലിയാണ് സന്ന്യാസാര്‍തറികള്‍ ഈ കാലഘ ട്ടത്തില്‍ അനുവര്‍ത്തിക്കുന്നത് . പിയോ സഹോദരന്റെ കാലത്ത് നൊവിഷ്യറ്റ് നിയമങ്ങള്‍ വളരെ കര്‍ക്കശമായിരുന്നു. മറ്റു സഭകളില്‍ നിന്നും വ്യത്യസ്തമായി കപ്പുച്ചിന്‍ സഭ കര്‍ശനമായ ഒരു ജീവിതശൈലിയാണ് സ്വീകരിച്ചിരുന്നത്.
പിയോ സഹോദരന്റെ് നൊവിഷ്യറ്റ് കാലം പരിപൂര്‍ണ്ണ ദാരിദ്യത്തില്‍ അധിഷ്ഠിതമായിരുന്നു. ആശ്രമത്തിലെ ഇടുങ്ങിയ ഒരു മുറിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു മരക്കട്ടില്‍ , ചെറിയ ഒരു കിടക്ക, ചെറിയ മേശ, സറ്റൂള്‍ , വാഷ്‌ബേസിന്‍ , വെള്ളമെടുക്കാന്‍ ചെറിയ ഒരു പാത്രം ഇത്രയുമായിരുന്നു അദ്ദേഹത്തിന്റെ മുറിയിലെ സജ്ജീകരണങ്ങള്‍ , കൃത്രിമമായി ചൂടു നല്‍കാനുള്ള യാതൊരു സജ്ജീകരണങ്ങളും ആശ്രമത്തില്‍ ഇല്ല. തണുപ്പുകാലത്ത് പാത്രത്തിലെ വെള്ളം തണുത്തുറഞ്ഞ് മഞ്ഞാകും. മുഖം കഴുകാന്‍പോലും സാധിക്കാത്ത അവസ്ഥ ,
പാതിരാവില്‍ മണിയടികേള്‍ക്കുമ്പോള്‍ പിയോസഹോദരന്‍ ഉറക്കമുണരും, അര്‍ദ്ധരാത്രിയിലും പ്രഭാതത്തിലും കാനോനനമസ്‌കാരം ചൊല്ലാന്‍ എല്ലാ സന്ന്യാസികളും ദേവാലയത്തില്‍ ഒരുമിക്കും. നല്ല ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പ്രാര്‍ത്ഥിക്കാന്‍ പോകുകയെന്നത് കടുത്ത പ്രായശ്ചിത്തുപ്രവൃത്തിയായിരുന്നു . ഈ പാതിരാപ്രാര്‍ത്ഥന ഒരു മണിക്കൂര്‍ നീളും . അതിനുശേഷം എല്ലാവരും ഉറങ്ങാന്‍ പോകും. ശൈത്യ കാലത്ത് ഈ പതിവു ഒരു പീഡനം തന്നെയാണ് . പതിവായി ഇപ്രകാരം ചെയ്തിരുന്ന മുതിര്‍ന്ന സന്ന്യാസികള്‍പോലും തണുപ്പുകാലത്ത് വളരെ ബുദ്ധിമുട്ടും , കേവലം പതിനാറു വയസ്സു മാത്രമുള്ള പിയോ സഹോദരന്‍ എത്രമാത്രം ബുദ്ധിമുട്ടിയിരിക്കും!
പ്രാര്‍ത്ഥനയ്ക്കും, ജോലിക്കും പഠനത്തിനുമായി സന്ന്യാസാര്‍ത്ഥികളുടെ ദിവസം മുഴുവനും നീക്കിവയ്ക്കപ്പെട്ടു . ധ്യാനത്തിനും , പരി ശുദ്ധകുര്‍ബാനയില്‍ സംബന്ധിക്കുന്നതിനും കൃതജ്ഞത പ്രകാശിപ്പിക്കുന്നതിനുമായി സന്ന്യാസാര്‍ത്ഥികള്‍ എട്ടുമണിവര ദേവാലയത്തില്‍ ചെലവഴിക്കും . അതിനുശേഷം അവര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കും . പിന്നീട് ജ്ഞാനവായന, പഠനം , ജോലികള്‍ . ആശ്രമത്തിലെ മുറികളും മറ്റും വൃത്തിയാക്കുന്നത് അവരുടെ ജോലിയാണ് . ജോലിക്കുശേഷം ഉച്ചഭക്ഷണം കഴിക്കും . രണ്ടു മണിമുതല്‍ അഞ്ചുമണിവരെ പാനത്തി നുള്ള സമയം , അതു കഴിഞ്ഞുള്ള രണ്ടു മണിക്കുര്‍ വീണ്ടും ജോലി സമയമാണ് . ഈ സമയത്ത് അവര്‍ പരിപൂര്‍ണ്ണ നിശ്ശബ്ദത പാലിക്കും . ഏഴുമണിയാകുമ്പോള്‍ ദേവാലയത്തിലൊരുമിച്ചുകൂടി കൊന്ത ചൊല്ലുകയും ധ്യാനിക്കയും ചെയ്യും . എട്ടുമണിക്കാണ് ഒരുമിച്ചുള്ള അത്താഴം. പിന്നീടുള്ള ഒരു മണിക്കൂര്‍ ഉല്ലാസത്തിന്റേതാണ് . ഒന്‍പതു മണി നാകുമ്പോള്‍ നിശാപാര്‍തഥനയ്ക്കും , വ്യക്തിപരമായ നിശ്ശബ്ദപ്രാര്‍ത്ഥനയ്ക്കും ശേഷം എല്ലാവരും ഉറങ്ങാന്‍ പോകും.
സന്ന്യാസാര്‍ത്ഥികള്‍ക്ക് രുചികരവും സമൃദ്ധവുമായ ഭക്ഷണം ലഭിച്ചിരുന്നില്ല . അവര്‍ സ്വന്തം ഭവനത്തില്‍ നല്ല ആഹാരം കഴിച്ചു വളര്‍ന്നവരാണ് . അത്തരം സാഹചര്യത്തില്‍ ജീവിച്ചവരാണ് പരുക്കന്‍ ഭക്ഷണം കൊണ്ട് ഇവിടെ തൃപ്തിപ്പെടേണ്ടത് . സാധാരണ വള്ളിച്ചെരുപ്പുകളാണ് ഉപയോഗിച്ചിരുന്നത് . അതുകൊണ്ട് ശൈത്യകാലത്ത് അവര്‍ തണുത്തു വിറച്ചു . വേനല്‍ക്കാലം താരതമ്യേന ആശ്വാസകരമായിരുന്നു .
കപ്പുച്ചിന്‍ സന്ന്യാസികള്‍ ഉപവാസമനുഷ്ഠിക്കാന്‍ കടപ്പെട്ട ദിവസങ്ങളുണ്ട് . വര്‍ഷത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും ഉപവസിക്കണം . പരിശുദ്ധ മറിയത്തോടുള്ള ബഹുമാനസൂചകമായി വി.ഫ്രാന്‍സിസ് അനുഷ്ഠിച്ച നാല്പതു ദിവസത്തെ ഉപവാസം എല്ലാ കപ്പുച്ചിന്‍ സന്ന്യാ സികളും അനുഷ്ഠിച്ചു . ക്രിസ്മസിനൊരുക്കമായും , ഉയിര്‍പ്പുതിരുനാളിനൊരുക്കമായും നാല്പതുദിവസം വീതം ഉപവസിച്ചു.
മുട്ടിന്മേല്‍ നിന്നുകൊണ്ടുള്ള ഭക്ഷണം അനുതാപത്തിന്റെ പ്രകടനം മാത്രമായിരുന്നില്ല . ചില സമയങ്ങളില്‍ ഇതൊരു ശിക്ഷയാണ് . ചെറിയ തെറ്റിനുപോലും ഇതുപോലെ ശിക്ഷകള്‍ നല്‍കി യുവസന്ന്യാസിമാരുടെ അഹങ്കാരം തുടച്ചുനീക്കാന്‍ ഈ രീതി പലപ്പോഴും മേലധികാരികള്‍ പ്രയോഗിച്ചിരുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.