തിന്മയില്‍ നന്മ വരുത്തുന്നവനാണ് ദൈവം. വി. പാദ്രേ പിയോ സംസാരിക്കുന്നു

പലപ്പോഴും നാം തെറ്റായ തീരുമാനങ്ങള്‍ എടുത്തതിനെ കുറിച്ച് ദുഖിക്കാറുണ്ട്. എന്നാല്‍ ഇതിനെ ആത്മീയമായ ഒരു കാഴ്ചപ്പാടില്‍ കാണാന്‍ തുടങ്ങുമ്പോള്‍ ദൈവത്തിന് തിന്മയില്‍ നിന്ന് നന്മ ഉളവാക്കാന്‍ സാധിക്കും എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഉത്ഭവപാപത്തില്‍ നിന്നു പോലും നന്മ ഉളവാക്കിയവനാണ് ദൈവം.

ഇതിനെ കുറിച്ച് വി. പാദ്രേ പിയോ ഉപകാരപ്രദമായ ഒരു ഉപദേശം നല്‍കുന്നുണ്ട്.

നിങ്ങളുടെ ആത്മാവിനെ കുറിച്ച് പേടി വേണ്ട. നിങ്ങള്‍ തെറ്റായ മാര്‍ഗമാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നോര്‍ത്ത് ആശങ്കപ്പെടേണ്ടതില്. നിങ്ങള്‍ സഞ്ചരിക്കുന്ന പാത നിങ്ങളെ സ്വര്‍ഗത്തിലേക്ക് നയിക്കും. യേശു തന്റെ സ്വന്തം കൈകളാല്‍ നിങ്ങളെ നയിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ സുരക്ഷിതരാണ്. ആത്മീയ ജീവിതത്തില്‍ വരള്‍ച്ച അനുഭവപ്പെടുന്നു എന്നതു കൊണ്ട് ഒട്ടും വിഷമിക്കേണ്ട. ദൈവം നിങ്ങളെ ഉപേക്ഷിച്ചു എന്നും കരുതേണ്ടതില്ല. യേശു പറയുന്ന വചനങ്ങളില്‍ വിശ്വസിക്കുക: ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

സ്വര്‍ഗത്തില്‍ നിന്നുള്ള സമാശ്വാസമില്ലാത ദൈവവഴിയില്‍ സഞ്ചരിക്കുന്നവരെ കുറിച്ച് വിശുദ്ധന്‍ പറയുന്നു: മന്നായോ വെള്ളമോ ഇല്ലാതെ ദൈവത്തെ മാത്രം സമ്പത്താക്കി ജീവിക്കുന്നത് എത്രയോ ഭാഗ്യകരമാണ്! പരിശുദ്ധ അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles