ദൈവം ഉറപ്പായും കേള്‍ക്കുമെന്ന് വി. പാദ്‌രേ പിയോ പറയുന്ന പ്രാര്‍ത്ഥന ഇതാണ്‌!!

ആധുനിക കാലഘട്ടത്തിലെ വലിയ വിശുദ്ധനാണ് പാദ്‌രേ പിയോ. അദ്ദേഹത്തിന്റെ പഞ്ചക്ഷതങ്ങളും ഒരേ സമയം രണ്ടു സ്ഥലങ്ങളില്‍ പ്രത്യക്ഷനാകാനുള്ള കഴിവുമെല്ലാം പ്രസിദ്ധമാണ്. അദ്ദേഹം ദൈവത്തിന് ഇഷ്ടടമുള്ള പ്രാര്‍ത്ഥനയെ കുറിച്ച് പറഞ്ഞിട്ടുള്ളത് എന്താണെന്ന് നോക്കാം.

നാം സ്‌നേഹിക്കുന്നവരോട് സംസാരിക്കാന്‍ നമുക്ക് ഏറെ ഇഷ്ടമാണ്. അവരുടെ ഒപ്പം ഇരിക്കുമ്പോള്‍ നമുക്ക് മിണ്ടാതിരിക്കാന്‍ ആവില്ല. ഇതേ കാര്യം തന്നെയാണ് ദൈവവുമായുള്ള ബന്ധത്തിലും സംഭവിക്കുന്നത്. ദൈവം നമ്മോടു കൂടിയുണ്ട്. വളരെ അടുത്തുണ്ട് അവിടുന്ന്. അവിടുന്ന് നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നുമുണ്ട്. അപ്പോള്‍ നമുക്ക് എങ്ങനെ ദൈവത്തോട് സംസാരിക്കാതിരിക്കാന്‍ കഴിയും? പാേ്രദ പിയോ ചോദിക്കുന്നു.

കുഞ്ഞുങ്ങളുടേതു പോലെ ലളിതവും നിഷ്‌കളങ്കവുമായിരിക്കണം ദൈവത്തോടുള്ള നമ്മുടെ സംഭാഷണങ്ങള്‍ എന്ന് വിശുദ്ധന്‍ പറയുന്നു. ‘ഈശോയേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു’ എന്നു പറയാം. അല്ലെങ്കില്‍ ‘അപ്പാ’ എന്നുള്ള വിളി മതി ദൈവത്തിന്. ‘ഈശോയേ എന്റെ ജീവിതത്തില്‍ വരേണമേ’ എന്നും ‘ഈശോ, മറിയം, യൗസേപ്പേ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ആത്മാക്കളേ രക്ഷിക്കണമേ’ എന്നും പ്രാര്‍ത്ഥിക്കുന്നത് മനോഹരമായ പ്രാര്‍ത്ഥനയാണെന്ന് പാേ്രദ പിയോ പറയുന്നു.

ഈ കൊച്ചു പ്രാര്‍ത്ഥനയുടെ ഗുണം എന്താണെന്നു വച്ചാല്‍ നാം എപ്പോഴും ദൈവസാന്നിധ്യത്തില്‍ ആയിരിക്കും. ഈ പ്രാര്‍ത്ഥനകള്‍ ചൊല്ലു കൊണ്ടിരുന്നാല്‍ എപ്പോഴും നമുക്ക് ദൈവത്തെ കുറിച്ചുള്ള ബോധമുണ്ടാകും, ബന്ധവുമുണ്ടാകും.

വി. ജോസ് മരിയ എസ്‌ക്രിവ പറയുന്നത് കേള്‍ക്കൂ:
‘ദൈവം എപ്പോഴും നമ്മോടു കൂടെയുണ്ടെന്ന ബോധ്യം നമുക്ക് വേണം. പലപ്പോഴും നാം ജീവിക്കുന്നത് അവിടുന്ന് വളരെ ദൂരെ, ആകാശത്തിനപ്പുറമാണെന്ന മട്ടിലാണ്. ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് നാം മറന്നു പോകുന്നു’

1914 ഡിസംബറില്‍ പാേ്രദ പിയോ എഴുതിയ വാക്കുകളില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു, ‘നിങ്ങള്‍ എപ്പോഴും സുകൃതജപങ്ങള്‍ ചൊല്ലണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ദൈവത്തിന്റെ ഹൃദയത്തില്‍ ചെന്ന് തറയ്ക്കുന്ന അസ്ത്രങ്ങളാണവ. ദൈവത്തിന് മറുപടി നല്‍കാതിരിക്കാനാവില്ല’


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles