ആംസ്റ്റര്‍ഡാമില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ മാതാവ്‌

1945 മാർച്ച് 25ന് മംഗളവാർത്ത തിരുനാളിനാണ് പരിശുദ്ധ മറിയം ആംസ്റ്റർഡാമിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈഡ പെഡർമാൻ എന്ന സ്ത്രീക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. അന്ന് ഓശാന തിരുനാൾ കൂടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധം നെതെർലെൻസിനെ ഞെരുക്കിയ ഒരു കാലഘട്ടമായിരുന്നു അത്. ഈഡ സഹോദരിമാരോടുപ്പം തീ കാഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

യുദ്ധത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു വിഷയം. ഈ സമയം മുറിയുടെ ഒരു കോണിൽ ഒരു പ്രകാശം വന്നു. ആ പ്രകാശത്തിന് നടുവിൽ പരിശുദ്ധ മറിയത്തെ കാണാനായി. വളരെ ലളിതവും നിശബ്ദവും ആയിരുന്നു മാതാവിന്റെ ഈ പ്രത്യക്ഷപ്പെടൽ. താൻ മനുഷ്യരക്ഷയ്ക്ക് സ്വയം സമ്മതം നൽകിയ ദിവസമാണ് ഇന്ന് എന്ന് അമ്മ പറഞ്ഞു. താൻ സഹരക്ഷകയും മധ്യസ്ഥയും അഭിഭാഷകയും ആണെന്നും അതിനായി തിരുസഭയുടെ അംഗീകാരം ആഗ്രഹിക്കുന്നുവെന്നും മാതാവ് പറഞ്ഞു.

1945 മുതൽ 1959 വരെ 56 തവണ പരിശുദ്ധ അമ്മയുടെ സന്ദേശങ്ങൾ ഈഡയ്ക്ക് ലഭിക്കുകയുണ്ടായി. സർവ്വജനപദങ്ങളുടെയും നാഥ ആയിട്ടുള്ള പ്രത്യക്ഷം ഏറെ പ്രാധാന്യമർഹിക്കുന്നു.

ഭൂമിയിൽ ശക്തമായി കാലുറപ്പിച്ച് കൊണ്ട് പരിശുദ്ധ മറിയം നിൽക്കുന്നു. പിന്നിൽ ഒരു കുരിശു കാണാം. മറിയത്തിന്റെ വേഷവിധാനം ഇടയകന്യകയുടേതാണ്. ഭൂമി ഇരിക്കുന്നത് നിരവധി ആടുകൾക്കിടയിലും ആണ്. മറിയത്തിന്റെ കരങ്ങളിൽ നിന്ന് വരുന്ന മൂന്ന് പ്രകാശകിരണങ്ങൾ ആടുകളുടെ മേൽ പതിക്കുന്നതായി കാണപ്പെടുന്നു.ഈ 3 രശ്മികൾ കൃപയുടെ രശ്മികൾ ആണ്. ഈ ചിത്രം പ്രചരിപ്പിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടു. ഒപ്പം ഒരു പ്രാർത്ഥനയും നൽകി:-

“ക്രിസ്തു നാഥാ, പിതാവിന്റെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്ക് അയക്കേണമേ. എല്ലാ ജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവ് വസിക്കട്ടെ. അതുവഴി ധാർമിക അധപതനം, ദുരന്തങ്ങൾ, യുദ്ധം ആദിയായവയിൽ നിന്നും അവർ സംരക്ഷിക്കപ്പെടട്ടെ. ഒരിക്കൽ മറിയം ആയിരുന്ന സർവ്വജനപദങ്ങളുടെയും നാഥ ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ. ആമേൻ.”

ഈ പ്രാർത്ഥന ലോകത്തിന്റെ മാനസാന്തരത്തിനും പരിശുദ്ധാത്മാവിന്റെ നിറവിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് മാതാവ് ഈഡയോടു പറഞ്ഞു. പ്രാപഞ്ജീക ദുരന്തങ്ങളിൽ നിന്നും ഈ പ്രാർത്ഥനയിലൂടെ സർവ്വജനപദങ്ങളുടെയും നാഥ സംരക്ഷണം നൽകുമെന്നും അറിയിച്ചു. പരിശുദ്ധാത്മാവിന്റെ വരവിനു മാത്രമേ യുദ്ധങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ കഴിയൂ. മംഗളവാർത്തയുടെ സമയം താൻ നൽകിയ സമ്മതം സഹരക്ഷകയായി തന്നെ മാറ്റിയെന്നും മരിയൻ വിശ്വാസസത്യങ്ങളിൽ അവസാനത്തേതാണ് ഇതെന്നും അമ്മ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles