മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ പതിനഞ്ചാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ പതിനഞ്ചാം ദിവസം ~

പ്രിയ മക്കളെ, പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ആത്മാക്കളോട് ദൈവപിതാവ് ആവശ്യപ്പെടുന്നത്, എന്റെ വിമലഹൃദയത്തോടുള്ള ഭക്തി വളരെ പ്രാധാന്യത്തോടെ കാണണം എന്നുള്ളതാണ്. ആയതിലേക്കു നിങ്ങള്‍ എല്ലാ ദിവസവും ജപമാല ചൊല്ലണം. 5 ശനിയാഴ്ച ഭക്തി ആചരിക്കണം. നിങ്ങളുടെ അപേക്ഷകളും ദുഃഖങ്ങളും സന്തോഷങ്ങളും എനിക്കു നല്‍കണം, എന്തുകൊണ്ടെന്നാല്‍ എല്ലാം ഞാന്‍ ദൈവത്തിന്റെ അടുക്കലേക്ക് കൊണ്ടുചെല്ലുന്നു. ഇതെല്ലാം നിങ്ങളോടുള്ള സ്‌നേഹത്തെ പ്രതി ഞാന്‍ സമര്‍പ്പിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ഇക്കാര്യങ്ങളെല്ലാം എന്നോടുള്ള സ്‌നേഹത്തെപ്രതി ചെയ്യുവിന്‍. പ്രിയ മക്കളെ, എല്ലാ ദിവസവും ഈ പ്രാര്‍ത്ഥന ചൊല്ലുവിന്‍.

(ഓ മറിയമെ എന്റെ ഹൃദയത്തെ..)

നേര്‍വഴി നയിക്കല്‍: പരിശുദ്ധ കന്യകാമറിയത്തിന്റെ സുനിശ്ചിത വിജയം പൂര്‍ത്തിയാക്കാന്‍ പ്രതിഷ്ഠ അത്യന്താപേക്ഷിതമായ ഒരു പ്രവൃത്തിയാണ്. തിരുഹൃദയത്തിന്റെ ഭരണം സംസ്ഥാപിതമാക്കേണ്ടതിനു ആവശ്യമായ കൃപാവരങ്ങള്‍ മറിയത്തിന്റെ സുനിശ്ചിത വിജയത്തിലൂടെ വിശ്വാസികള്‍ക്ക് നല്‍കപ്പെടുന്നു. അതോടൊപ്പം രക്ഷാകരവും സഹരക്ഷാകരവുമായ പ്രവൃത്തിയുടെ ഉദ്ദേശ്യം ഇരുഹൃദയങ്ങളുടെ ഐക്യത്തിലൂടെ നല്‍കപ്പെടുന്നു. പരിശുദ്ധ മറിയം, പ്രതിഷ്ഠയില്‍നിന്ന് നമ്മെ സുനിശ്ചിത വിജയത്തിലേക്കു വഹിച്ചുകൊണ്ടുപോകും. അങ്ങനെ സുനിശ്ചിത വിജയം തിരുഹൃദയഭരണത്തിനു അടിസ്ഥാനമിടും. ഈ ഇരുഹൃദയങ്ങളിലൂടെയാണു രക്ഷയുടെയും സഹരക്ഷയുടെയും കൃപ ഈ ലോകത്തിനു നല്‍കുന്നത്.

മാര്‍ഗ്ഗനിര്‍ദ്ദേശം: നമ്മുടെ ഹൃദയം ദൈവമാതാവിനു കൊടുത്തുകഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യേണ്ടതില്ല, അതിനു ഒരു വിലയും കൊടുക്കേണ്ടതില്ല എന്നൊക്കെ നാം മനസ്സില്‍ നിരൂപിക്കരുത്. പരിശുദ്ധ മറിയം നമ്മുടെ അമ്മയും നമ്മള്‍ മക്കളുമായി മാറണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ ഉണ്ട്. ആദ്യം ജീവിതത്തെ മാറ്റാനും പാപകരമായതും ലൗകികമായതുമെല്ലാം ഉപേക്ഷിക്കാന്‍ നാം തയ്യാറാകണം. രണ്ടാമതായി നമ്മുടെ ഹൃദയവും മനസ്സും ആത്മാവും അമ്മയെ ഭരമേല്‍പ്പിക്കണം. മൂന്നാമതായി മറ്റുള്ളവരെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ സ്‌നേഹത്തിലേക്കു കൊണ്ടുവരണം. അവസാനമായി അമ്മയുടെ തൃപ്പാദത്തിലിരുന്നു യേശുവിന്റെ അമ്മയെ നമുക്കു തരുന്നതിനെയോര്‍ത്ത് നന്ദി പറയണം.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, ശുദ്ധതയുള്ള ആത്മാവിനെ ലഭിക്കാന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ. അങ്ങ് എന്തു ചോദിച്ചാലും ലഭിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഓ മറിയമെ അങ്ങയുടെ മാതൃസംരക്ഷണത്തിനു ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. ദൈവകൃപയാല്‍ വളരാനുള്ള ഉത്സാഹശീലം വാങ്ങിത്തരണമെ. പ്രലോഭനങ്ങളില്‍ നിന്നും നിത്യജീവന്‍ അപകടത്തിലാകുന്നതില്‍ നിന്നും മോചനം ലഭിക്കാന്‍ അമ്മയുടെ സഹായം തേടുവാനുള്ള കൃപ പ്രതിഷ്ഠയിലുടെ എനിക്കു നല്‍കണമെ. മരണനേരത്ത് എന്നെ സഹായിക്കണമെ. എന്റെ ആത്മാവിനെ പിതാവിന്റെ കരങ്ങളില്‍ എത്തിക്കണമെ. എന്റെ ഉറച്ച വിശ്വാസവും, ആശ്രയബോധവും അമ്മയുടെ സുനിശ്ചിത വിജയത്തിന്റഎ നന്മയ്ക്കായി സമര്‍പ്പിക്കുന്നു.

‘എന്നെ അനുസരിക്കുന്നവന്‍ ലജ്ജിതനാവുകയില്ല, എന്റെ സഹായത്തോടെ അദ്ധ്വാനിക്കുന്നവന്‍ പാപത്തില്‍ വീഴുകയില്ല’ – പ്രഭാ. 24:22

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles