പോംപെയിലെ മാതാവിനെ കുറിച്ചറിയാമോ?

നേപ്പിൾസിനടുത്തുള്ള പോംപേ എന്ന സ്ഥലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഒരു മരുഭൂമി അനുഭവത്തിലൂടെ കടന്നു പോകുകയായിരുന്നു.വെറും നാമമാത്ര ക്രിസ്ത്യാനികളായിരുന്നു അവിടെ താമസിച്ചിരുന്നത്. പള്ളിയിൽ പോകുകയോ പ്രാർത്ഥനകൾ ചൊല്ലുകയോ ചെയ്യാതെ വെറുതെ ജീവിതം തള്ളി നീക്കുന്നവർ.അജ്ഞത ആയിരുന്നു ഇതിന് പ്രധാന കാരണം.

അങ്ങനെയിരിക്കെ ഈ ഗ്രാമത്തിലേക്ക് 1872 ഒക്ടോബർ മാസത്തിൽ ബർടോളോ ലോങ്കോ എന്ന ദൈവഭക്തനായ ഒരു മനുഷ്യൻ കടന്നുവന്നു.തനിക്ക് പൂർവിക സ്വത്തായി ലഭിച്ച ഒരു സ്ഥലം പോംപേയിൽ ഉണ്ടായിരുന്നു.അവിടെ താമസിക്കാൻ തീരുമാനിച്ചാണ് അദ്ദേഹം വന്നത്

ബർട്ടോളോയുടെ ആഗമനത്തിന് കുറച്ചു ദിവസങ്ങൾക്കു ശേഷം വിജനമായ വഴിയിലൂടെ പ്രഭാതത്തിൽ നടക്കവേ ഒരു ശാന്തസ്വരം അദ്ദേഹം കേൾക്കാനിടയായി. ആ സ്വരം ഇപ്രകാരം മൊഴിഞ്ഞു:” നീ രക്ഷ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഗ്രാമത്തിൽ ജപമാലഭക്തി പ്രചരിപ്പിക്കുക. മാത്രമല്ല, നിത്യരക്ഷ പ്രാപിക്കാനുള്ള ഏകമാർഗ്ഗം ജപമാല ആണെന്ന് പരിശുദ്ധ മറിയം ഈ ഗ്രാമവാസികളോട് പറയുന്നുവെന്നും അറിയിക്കുക.” ശബ്ദം കേട്ട് ബർടോളോ ഉടനെ മുട്ടിന്മേൽ നിന്ന് ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ നിത്യരക്ഷയ്ക്കായി പരിശുദ്ധ മറിയം ഈ വാഗ്ദാനം നൽകിയതിനാൽ ഈ ഗ്രാമത്തിൽ ജപമാലഭക്തി പ്രചരിപ്പിക്കാൻ എന്റെ കഴിവിനൊത്ത് പരിശ്രമിക്കുമെന്ന് ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു.”

ജപമാല ഭക്തി പ്രചരിപ്പിക്കാനുള്ള പരിശ്രമങ്ങൾ ആദ്യമൊക്കെ തിക്താനുഭവങ്ങളാണ് അദ്ദേഹത്തിന് നൽകിയതെങ്കിലും രണ്ടു മൂന്നു വർഷത്തിനുള്ളിൽ ജപമാല ഭക്തരായ ഒരു ചെറു സമൂഹത്തെ അവിടെയുള്ള ചാപ്പലിൽ സ്ഥിരം ജപമാലയ്ക്ക് എത്തിക്കാൻ ബെർടോളോയ്ക്ക് കഴിഞ്ഞു. 1875ൽ ഈ ചാപ്പലിൽ സന്ദർശനം നടത്തിയ ബിഷപ്പ്, ബെർട്ടോളോയുടെ പരിശ്രമങ്ങളെ അഭിനന്ദിച്ചു. പോംപെ മാതാവിന്റെ ബഹുമാനാർത്ഥം ഒരു ദേവാലയം ഇവിടെ പണിയണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

അധികം താമസിയാതെ ജപമാലയ്ക്കായി കൂടുതൽ പേർ ചാപ്പലിൽ വരാൻ തുടങ്ങി. 1876ൽ ദേവാലയത്തിന്റെ പണികൾ തുടങ്ങുകയും 1891ൽ പൂർത്തീകരിക്കുകയും ചെയ്തു.

ഇവിടെ പ്രതിഷ്ഠിക്കാനുള്ള മാതാവിന്റെ രൂപത്തിനായി ബെർട്ടോളോ നേപ്പിൾസിൽ മുഴുവൻ അലഞ്ഞു.നല്ല ചിത്രങ്ങൾ വാങ്ങാൻ ആവശ്യത്തിന് പണം ഇല്ലാത്തതായിരുന്നു കാരണം. എന്നാൽ, വെറുംകയ്യോടെ മടങ്ങാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. അവസാനം ഒരു പഴയ സ്റ്റോറിൽനിന്ന് ഒരു പഴയ ചിത്രം അദ്ദേഹം വാങ്ങി.ഈ ചിത്രത്തിൽ പരിശുദ്ധ മറിയം ഉണ്ണിയേശുവിനെ വലതുവശത്തായി ഇരുത്തിയിരിക്കുന്നു. സിയെന്നായിലെ വിശുദ്ധ കത്രീനയ്ക്ക് മാതാവ് ഒരു ജപമാല നൽകുന്നു. ഉണ്ണീശോ തന്റെ വലതുകൈയ്യാൽ വിശുദ്ധ ഡൊമിനിക്കിന് ഒരു ജപമാല നൽകുന്നു. ജപമാലഭക്തി പ്രചരിപ്പിക്കാൻ മാതാവ് ആഹ്വാനം നൽകുന്നത് പോലെയുള്ള ഒരു ചിത്രം.

ദേവാലയ പ്രതിഷ്ഠയ്ക്ക് ശേഷം ധാരാളം അത്ഭുതങ്ങൾ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥത്താൽ അവിടെ നടന്നു.അങ്ങനെ പോംപേ മാതാവിന്റെ പ്രശസ്തി പരന്നു. 1934 ൽ പതിനൊന്നാം പീയൂസ് പാപ്പാ ഈ ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles