ഇന്നത്തെ വിശുദ്ധ: ലൂര്‍ദ് മാതാവ്

ലോകത്തിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളില്‍ അതി പ്രസിദ്ധമാണ് ലൂര്‍ദിലെ ദര്‍ശനം. 1858 ഫെബ്രുവരി 11 ന് ഫ്രാന്‍സിലെ ലൂര്‍ദില്‍ ബെര്‍ണര്‍ഡെറ്റ് എന്ന പെണ്‍കുട്ടിക്ക് പ്രത്യക്ഷയായി. അതിന് ശേഷവും പല തവണ മാതാവ് അവള്‍ക്ക് പ്രത്യക്ഷയായി. മാര്‍ച്ച് 25 ന് താന്‍ അമലോത്ഭവയാണ് എന്ന് മാതാവ് ബെര്‍ണര്‍ഡെറ്റിന് വെളിപ്പെടുത്തി. ദരിദ്രരായ മാതാപിതാക്കളുടെ മകളായ ബെര്‍ണര്‍ഡെറ്റ് അനാരോഗ്യവതിയായ ഒരു പെണ്‍കുട്ടിയായിരുന്നു. അത്ഭുത മെഡലിന്റെ പ്രാര്‍ത്ഥനയായ ‘പാപമില്ലാത്ത ജനിച്ചവളായ മറിയമേ’ എന്ന പ്രാര്‍ത്ഥന അവള്‍ക്കറിയാമായിരുന്നു. എളിയ രീതിയിലാണ് മാതാവ് പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ബെര്‍ണര്‍ഡെറ്റിന്റെ സാക്ഷ്യം. വെളുത്ത അങ്കിയും നീല അരപ്പട്ടയുമായിരുന്നു വേഷം. ഓരോ പാദങ്ങളിലും ഓരോ മഞ്ഞ റോസാപ്പൂവും. ലൂര്‍ദിലെ അത്ഭുത ഉറവയില്‍ നിന്ന് നിരവധി അത്ഭുതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1862 ല്‍ ലൂര്‍ദിലെ പ്രത്യക്ഷീകരണങ്ങള്‍ ഏറെ പരിശോധനയ്ക്കു ശേഷം വിശ്വാസയോഗ്യമാണെന്ന് തിരുസഭ അംഗീകരിച്ചു.

ലൂര്‍ദ് മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles