ഇന്നത്തെ തിരുനാള്‍: ഫാത്തിമാ മാതാവിന്റെ തിരുനാള്‍

May 13 – ഫാത്തിമാ മാതാവിന്റെ തിരുനാള്‍

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ മരിയന്‍ പ്രത്യക്ഷീകരണങ്ങളിലൊന്നാണ് ഫാത്തിമായിലേത്. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ നിന്ന് 110 മൈലുകള്‍ ദൂരെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഫാത്തിമ. 1917 മെയ് 13 മുതല്‍ ഒക്ടോബര്‍ 13 വരെയാണ് ഇവിടെ മാതാവ് പ്രത്യക്ഷപ്പെട്ടത്. ഫ്രാന്‍സിസ്‌കോ, ജസീന്ത, ലൂസിയ എന്നീ കുട്ടികള്‍ക്കാണ് പ്രത്യക്ഷീകരണം ഉണ്ടായത്. ലോകസമാധാനത്തിനും ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതും റഷ്യയുടെ മാനസാന്തരത്തിനും വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ മാതാവ് കുട്ടികളോട് ആവശ്യപ്പെട്ടു. ഫ്രാന്‍സിസ്‌കോയും ജസീന്തയും ബാല്യകാലത്തു തന്നെ മരണമടഞ്ഞു. ലൂസിയ വളര്‍ന്ന് കര്‍മലീത്താ സന്ന്യാസിനിയായി തീര്‍ന്ന് 2005 ല്‍ 97ാം വയസില്‍ നിര്യാതയായി. ഫാത്തിമായിലെ മൂന്ന് രഹസ്യങ്ങള്‍ പ്രസിദ്ധമാണ്. ആദ്യത്തേത് മാതാവിന്റെ വിമലഹൃദയത്തെ സംബന്ധിച്ചുള്ളതും രണ്ടാമത്തേത് നരകദൃശ്യവും മൂന്നാമത്തേത് ജോണ്‍ പോള്‍ മാര്‍പാപ്പയ്ക്കു നേരെയുണ്ടായ വധശ്രമവും ആയിരുന്നു.

ഫാത്തിമാ നാഥേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles