10 പ്രമാണങ്ങളുടെ ലംഘനത്തെ കുറിച്ച്‌ അക്കീത്തയില്‍ മാതാവ് പറഞ്ഞതെന്ത്?

പരിശുദ്ധ മറിയത്തിന്റെ അക്കിത്തായിലെ പ്രത്യക്ഷീകരണങ്ങളിൽ 10 പ്രമാണങ്ങളുടെ ലംഘനം ഈ ആധുനിക യുഗത്തിൽ പുതിയ രീതികളിൽ പുരോഗമിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടു.

ഒന്നാം പ്രമാണ ലംഘനം ദൈവത്തെക്കാൾ കൂടുതലായി മറ്റെന്തിനെങ്കിലും സ്ഥാനം നൽകലാണ്. വിഗ്രഹാരാധന,സാത്താൻ സേവ,ജ്യോതിഷം തുടങ്ങിയവ കൂടാതെ പണം, അധികാരക്കൊതി, ശരീരസംരക്ഷണം തുടങ്ങിയവയ്ക്ക് ഒന്നാംസ്ഥാനം കൊടുക്കൽ, അക്രൈസ്തവ ആരാധനയിൽ പങ്കെടുക്കൽ, അവയുടെ മാതൃക സഭയിലേക്ക് കൊണ്ടുവരൽ ഇവയും ഈ പ്രമാണ ലംഘനങ്ങളിൽ പെടുന്നു.

രണ്ടാം പ്രമാണ ലംഘനം ദൈവത്തിന്റെ നാമത്തിന്റെ ദുരുപയോഗമാണ്. ദൈവദൂഷണം, ദൈവവചനങ്ങൾ വികലമായി വ്യാഖ്യാനിക്കൽ, ദൈവത്തെ കളിയാക്കുന്ന സിനിമകൾ, കോമഡികൾ തുടങ്ങിയവയുടെ ആസ്വാദനം തുടങ്ങിയവയും ഉൾപ്പെടുന്നു.

മൂന്നാം പ്രമാണ ലംഘനം കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കാതെ വിനോദ ദിനം ആക്കി മാറ്റുന്നതും അനാവശ്യ ജോലികൾ ചെയ്തു സമയം നഷ്ടപ്പെടുത്തുന്നതും ഉൾപ്പെടുന്നു.

പിന്നെ അക്കിത്ത മാതാവ് അഞ്ചാം പ്രമാണ ലംഘനത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അബോർഷൻ എന്ന മാരകപാപം ഒരു സാധാരണ കാര്യമായി മാറിയ ആധുനിക ലോകത്തിന്റെ അവസ്ഥ ഓർത്ത് വിലപിക്കേണ്ടതാണെന്ന് പരിശുദ്ധ അമ്മ പറയുന്നു.

ആറാം പ്രമാണ ലംഘനം ആണ് ഏറ്റവും കൂടുതൽ ആത്മാക്കളെ നരകത്തിലേക്ക് അയക്കുന്നത്. വ്യഭിചാരം, സ്വവർഗ്ഗഭോഗം തുടങ്ങിയവ നിയമവിധേയമാക്കുന്ന രാജ്യങ്ങളെ ദൈവകോപം കാത്തിരിക്കുന്നു.വിശുദ്ധിയും അച്ചടക്കവും ലോകത്തു നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു.വിവാഹമോചനം വളരെയധികം വർദ്ധിച്ചിരിക്കുന്നു. നിസ്സാരകാര്യങ്ങൾക്ക് വിവാഹമോചനം നടത്തലും പുനർവിവാഹവും വിവാഹേതരബന്ധങ്ങളും ആറാം പ്രമാണ ലംഘനം തന്നെയാണ്.

ദൈവം നൽകിയ പത്ത് പ്രമാണങ്ങളും പാലിക്കേണ്ടതും പാലിക്കാൻ പുതുതലമുറയെ പഠിപ്പിക്കേണ്ടതുമാണ്. പക്ഷേ, നേർവിപരീതമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ലംഘനങ്ങൾ മൂലം ആസന്നമായിരിക്കുന്ന ദൈവ കോപത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രാർത്ഥനയും പ്രായശ്ചിത്തവും മാത്രമാണ് പോംവഴി.

അക്കിത്ത പ്രാർത്ഥന

ഏറ്റവും പരിശുദ്ധമായ ഈശോയുടെ തിരുഹൃദയമേ, അങ്ങ് പരിശുദ്ധ കുർബാനയിൽ സത്യമായും എഴുന്നള്ളിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുകയും എന്റെ ശരീരവും ആത്മാവും അങ്ങേയ്ക്ക് പൂർണ്ണമായി സമർപ്പിക്കുകയും ചെയ്യുന്നു. ലോകം മുഴുവനുമുള്ള അൾത്താരകളിൽ ബലി അർപ്പിക്കപ്പെടുന്ന അങ്ങേ ഹൃദയവും പിതാവായ ദൈവവും മഹത്വപ്പെടട്ടെ.അങ്ങേ രാജ്യം വരണമേ. എന്റെ ഈ എളിയ സമർപ്പണം സ്വീകരിക്കണമേ. അങ്ങയുടെ ഹിതം പോലെ പിതാവായ ദൈവത്തിന്റെ മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ആയി എന്നെ ഉപയോഗിച്ചാലും. എത്രയും പരിശുദ്ധ മറിയമേ,ദൈവത്തിന്റെ അമ്മേ, അങ്ങേ തിരുസുതനിൽ നിന്നും ഞാൻ വേർപെടുവാൻ ഒരിക്കലും ഇടയാകരുതേ.. എന്നെ അങ്ങയുടെ അരുമ സുതനായി സ്വീകരിച്ച് സംരക്ഷിക്കേണമേ.

ആമേൻ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles