ഓണ്‍ലൈന്‍ കുമ്പസാരം അനുവദിക്കാനാവില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ

പാപമോചന കൂദാശയ്ക്ക്, കൂദാശ സ്വീകരിക്കാൻ വരുന്ന അനുതാപിയും കുമ്പസാരക്കാരനുമായി ഒരു പരസ്പര സംഭാഷണം ആവശ്യമാന്നെന്നും, കുമ്പസാരത്തിന്റെ രഹസ്യാത്മകതയും ആത്മാർത്ഥതയും സംരക്ഷിക്കേണ്ടതും ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

കൊറോണാ വൈറസ് ബാധ തടയാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ ഇന്റെർനെറ്റും ,സാമൂഹിക മാധ്യമങ്ങളും വഴിയുള്ള മാർഗ്ഗങ്ങളും അനുരഞ്ജന സംഭാഷണങ്ങൾക്ക് വഴി തുറന്നിരുന്നു. എന്നാൽ ആത്മീയ ഉപദേശങ്ങൾ നൽകാൻ വൈദികർക്ക് ഇവ ഉപയോഗിക്കാമെന്നും കുമ്പസാരമാണ് ഈ വഴി നിരോധിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പരിപൂർണ്ണമനസ്താപം കോവിഡ് രോഗിയായ ഒരാൾക്ക് കൂദാശയുടെ അഭാവത്തിൽ പരിഹാരമാകുമെന്നും പാപ്പാ പറഞ്ഞു.

ഓൺലൈൻ അനുരഞ്ജന കൂദാശ നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനം കഴിഞ്ഞ ബുധനാഴ്ച്ച മനിലാ അതിരൂപത പ്രസിദ്ധീകരിച്ച പത്രികയിൽ ജനങ്ങളുമായി ആരാധനാക്രമങ്ങൾ വീണ്ടും പുനരാരംഭിക്കുവാൻ നടത്തേണ്ട ഒരുക്കങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. കുമ്പസാരക്കൂടുകൾ സാമൂഹിക അകലം കാത്തു സൂക്ഷിക്കാനാവും വിധം പുനർ സംവിധാനം ചെയ്യുകയും, വൈദികരും കുമ്പസാരത്തിനണയുന്നവരും മാസ്ക് ധരിക്കണമെന്നും നിർദ്ദേശം ചെയ്തിട്ടുണ്ട്. ഇത് സാധ്യമല്ലെങ്കിൽ പുറത്ത് ഒരു മീറ്റർ അകലം പാലിച്ചും, പൊതു കുമ്പസാരക്രമങ്ങൾ അനുസരിച്ചും മുന്നോട്ടു പോകാനും പ്രസിദ്ധീകരണക്കുറിപ്പ് നിർദേശിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles