ഈ കന്യാസത്രീ മാരത്തണ്‍ ഓടുകയാണ്!

ഷിക്കാഗോ: ഞാന്‍ നല്ല ഓട്ടം ഓടി എന്ന് എഴുതിയത് വി. പൗലോസ് അപ്പോസ്തലനാണ്. ഇതാ ഇവിടെ ഒരു കന്യാസ്ത്രീ തന്റെ പത്താമത്തെ മാരത്തണ്‍ മത്സരം ഓടാന്‍ ഒരുങ്ങുകയാണ്. സി. സ്‌റ്റെഫാനീ ബാലിഗയാണ് മാരത്തണ്‍ ഓട്ട മത്സരത്തില്‍ വെന്നക്കൊടി പാറിച്ച കന്യാസ്ത്രീ.

ഒന്‍പതാം വയസ്സില്‍ തുടങ്ങിയതാണ് ബാലിഗയുടെ ദീര്‍ഘദൂര ഓട്ടം. ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയില്‍ കോളേജ് അത്‌ലറ്റായിരുന്ന കാലത്ത് കാല്‍പാദത്തില്‍ ബാലിഗയ്ക്ക് ഒരു പരിക്ക് പറ്റി. ക്രച്ചസിന്റെ സഹായമില്ലാതെ നടക്കാന്‍ കഴിയാതായി. ആ വിശ്രമ കാലമാണ് ബാലിഗയുടെ ജീവിതം ഗതിമാറ്റിയത്. അവള്‍ ജീവിതത്തെ കുറിച്ച് ധ്യാനിച്ചു.

ആ ്ധ്യാനം അവളെ കത്തോലിക്കാ വിശ്വാസത്തില്‍ കൊണ്ടു ചെന്നെത്തിച്ചു. അവള്‍ ഒരു ധ്യാനം കൂടി. ആ ധ്യാനത്തിനിടയ്ക്ക് ദിവ്യകാരുണ്യ ആരാധനയില്‍ ബാലിഗ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യം അനുഭവിച്ചറിഞ്ഞു. വി. കുര്‍ബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യത്തെ കുറിച്ച് അവള്‍ക്ക് അന്ന് ആഴമായ ബോധ്യം ലഭിക്കുകയായിരുന്നു.

യേശു ആ നിമിഷത്തിനു വേണ്ടി തന്നെ ഒരുക്കുകയായിരുന്നു എന്നാണ് ബാലിഗ അതിനെ കുറിച്ചു പറയുന്നത്. വൈകാതെ അവള്‍ തന്റെ സന്ന്യാസ വിളി തിരിച്ചറിഞ്ഞു. ഫ്രാന്‍സിസ്‌കന്‍ സന്ന്യാസ സഭ അവളെ ആകര്‍ഷിച്ചു. അവരുടെ ദിവ്യകാരുണ്യ ഭക്തിയും പാവങ്ങളോടുള്ള കരുണയും അതിന് പ്രധാന കാരണങ്ങളായി. 2009 ല്‍ ഇല്ലിനോയ്‌സിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം സഭയില്‍ ചേരാന്‍ അവള്‍ തീരുമാനിച്ചു.

കന്യാസ്ത്രീ ആയതിന് ശേഷവും ബാഗിഗയ്ക്ക് മാരത്തണ്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഭ അനുവാദം നല്‍കി. അവള്‍ ഓടുകയാണ്. ട്രാക്കിലും ജീവിതത്തിലും ക്രിസ്തുവിന് വേണ്ടി!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles