ശുദ്ധീകരണാത്മക്കൾക്ക് പ്രാർത്ഥിക്കാൻ സാധിക്കുമോ?

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് തങ്ങള്‍ക്ക് വേണ്ടി സ്വയം പ്രാര്‍ത്ഥിക്കുവാന്‍ സാധ്യമല്ല. അതിനുള്ള അവരുടെ സമയം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവര്‍ നിസ്സഹായരാണ്. “ദൈവമേ, എനിക്ക് അങ്ങയുടെ കൂടെയായിരിക്കണം” എന്ന് അവര്‍ നിലവിളിച്ചുകൊണ്ടിരിക്കുന്നു. അവരെ മോചിപ്പിക്കുവാനുള്ള ഉത്തരവാദിത്വവും, അനുഗ്രഹവും നമുക്ക് മാത്രമാണ് ലഭിച്ചിരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുകയെന്ന കടമ നമുക്കുണ്ട്. നമ്മുടെ ഈ ഉത്തരവാദിത്വം മഹനീയമാണ്. അവരെ ശുദ്ധീകരണസ്ഥലത്തുനിന്നും മോചിപ്പിക്കുക എന്നത് ദൈവത്തിന്റെ നീതിയുടെ ആവശ്യമാണ്. അവരെ സഹായിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ദൈവം നമ്മുടെ കൈകളിലാണ് തന്നിരിക്കുന്നത്.

വാഴ്ത്തപ്പെട്ട ജെയിംസ് ആല്‍ബെരിയോണിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പാ ഇപ്രകാരം പറഞ്ഞു: “ശുദ്ധീകരണസ്ഥലത്തിന്റെ താക്കോല്‍ ദൈവം നമുക്ക് തന്നിട്ടുണ്ട്, പക്ഷേ അത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് കൊടുത്തിട്ടില്ല.”

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറന്ന് നല്‍കുക. വിശുദ്ധ കുര്‍ബ്ബാന, ജപമാല, കുരിശിന്റെ വഴി, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ആശ്വാസവും മോചനവും നല്‍കുന്നത്തിനുള്ള പ്രധാനപ്പെട്ട മാർഗ്ഗങ്ങളാണ്. ഭയാനകമായ രീതിയില്‍ മരണപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles