പാപ്പായ്ക്ക് കൊറോണയില്ല, വത്തിക്കാനില്‍ 6 പേര്‍ക്ക് രോഗമുണ്ട്
വത്തിക്കാന്‍ സിറ്റി: ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പായെ വീണ്ടും പരിശോധിച്ചു. പാപ്പായ്ക്ക് കൊറോണ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. 170 വത്തിക്കാന്‍ ജീവനക്കാരെ പരിശോധിച്ചതില്‍ ഒരാള്‍ക്ക് മാത്രമാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.
ഇതോടെ വത്തിക്കാന്‍ നഗരത്തിലെ കൊറോണ ബാധിതരുടെ എണ്ണം ആറായി. മാര്‍ച്ച് 28 ന് പേപ്പല്‍ വക്താവ് മത്തേയോ ബ്രൂണിയാണ് ഈ വിവരം അറിയിച്ചത്. ‘പരിശുദ്ധ പിതാവിനെയോ അദ്ദേഹത്തോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്നവരെയോ രോഗം ബാധിച്ചിട്ടില്ല’ വക്താവ് പറഞ്ഞു.
സ്ഥിരീകരിച്ച ആറു പേരില്‍ ഒരാള്‍ ഫ്രാന്‍സിസ് പാപ്പാ താമസിക്കുന്ന വത്തിക്കാന്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഒരു വൈദികനാണ്. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസൊലേഷനില്‍ ആക്കിയിരിക്കുകയാണ്.