നൈജീരിയയിൽ കത്തോലിക്കാ വൈദികൻ വെടിയേറ്റു മരിച്ചു
ലാഗോസ്: തെക്കൻ നൈജീരിയയിൽ കത്തോലിക്കാ വൈദികൻ വെടിയേറ്റു മരിച്ചു. എനുഗു രൂപതയിലെ ഉഗ്ബാക്വ സെന്റ് ജയിംസ് പള്ളി വികാരി ഫാ. പോൾ ഒഫുനിനെ വ്യാഴാഴ്ച ഒരു സംഘം അജ്ഞാതർ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. എനുഗു സംസ്ഥാനത്തെ ഒക്പാട്ടു ആണ് ഇദ്ദേഹത്തിന്റെ സ്വദേശം. ഫുലാനി വിഭാഗത്തിൽപ്പെട്ടവരാണ് കൊല നടത്തിയതെന്നു സംശയിക്കുന്നു.
അഞ്ചു മാസം മുന്പ് എനുഗു സംസ്ഥാനത്തു മറ്റൊരു വൈദികൻ കൊലചെയ്യപ്പെട്ടിരുന്നു. അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഫാ. ക്ലെമന്റ് ഉഗ്വിന്റെ മൃതദേഹം ഒരാഴ്ച കഴിഞ്ഞു കണ്ടെത്തുകയായിരുന്നു