ആലുവ, കോട്ടയം, കുന്നോത്ത് മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍

കാക്കനാട്: സീറോ മലബാര്‍ സഭയുടെ മൂന്ന് മേജര്‍ സെമിനാരികളില്‍ സഭയുടെ മെത്രാന്‍ സിനഡിന്റെ തീരുമാനപ്രകാരം പുതിയ റെക്ടര്‍മാരെ നിയമിച്ചു. പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റിനെയും പൗരസ്ത്യ കാനന്‍നിയമ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡറക്ടറെയും അവരുടെ സ്ഥാനങ്ങളില്‍ ഒരു ടേമിലേയ്ക്ക് കൂടി നിയമിച്ചു. ഇന്നലെ വിവിധ മേജര്‍ സെമിനാരികളില്‍ സീറോ മലബാര്‍ സിനഡിന്റെ മേജര്‍ സെമിനാരികള്‍ക്കു വേിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍മാരാണ് നിയമന പ്രഖ്യാപനം നടത്തിയത്. മംഗലപ്പുഴ സെന്റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി ഫാ. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടിലിനെയും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയുടെ റെക്ടറായി ഫാ. ഡോ. സ്‌കറിയ കന്യാകോണിലിനെയും, തലശേരി കുന്നോത്ത് മേജര്‍ സെമിനാരി റെക്ടറായി ഫാ. ഡോ. ജേക്കബ് ചാണിക്കുഴിയിലിനെയും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചു. നിലവില്‍ വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിന്റെ പ്രസിഡന്റായി സേവനം ചെയ്തുവരുന്ന ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലിനെയും വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം പൗരസ്ത്യ കാനന്‍നിയമ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സേവനം ചെയ്തുവരുന്ന ഡോ. ജയിംസ് തലച്ചെല്ലൂരിനെയും തല്‍സ്ഥാനങ്ങളിലേയ്ക്ക് വീണ്ടും
നിയമിച്ചു. 2019 ആഗസ്റ്റ്് മാസത്തിലും 2020 ജനുവരി മാസത്തിലും കാക്കനാട് മൗ് സെന്റ് തോമസില്‍ സമ്മേളിച്ച സീറോ മലബാര്‍ സഭയുടെ സിനഡാണ് വിവിധ സെമിനാരികളില്‍ പുതിയ നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുത്തത്.

നിലവില്‍ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരിയുടെ റെക്ടര്‍ ഫാ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരി റെക്ടര്‍ ഫാ. ഡോ. ജോയി ഐനിയാടന്‍, തലശേരി കുന്നോത്ത് മേജര്‍ സെമിനാരി റെക്ടര്‍ ഫാ. ഡോ. ഇമ്മാനുവേല്‍ ആട്ടേല്‍ എന്നിവരുടെ സേവനകാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

മംഗലപ്പുഴ സെന്റ് ജോസഫ് മേജര്‍ സെമിനാരി റെക്ടറായി നിയമിതനായ ഫാ. ഡോ. സെബാസ്റ്റ്യന്‍ തോമസ് പാലമൂട്ടില്‍ ഇത്തിത്താനം ഇടവകയില്‍ പാലമൂട്ടില്‍ തോമസ് (പരേതന്‍) അന്നമ്മ ദമ്പതികളുടെ ഇളയമകനായി 1969-ല്‍ ജനിച്ചു. 1996 ജനുവരി 2ന് കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് വേി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം റോമിലെ സെന്റ് തോമസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍നിന്ന് 2006-ല്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. കൂടാതെ ദൈവശാസ്ത്രത്തില്‍ ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗ് സര്‍വ്വകലാശാലയില്‍ 2015-ല്‍ ഡോക്ടറല്‍ ഗവേഷണം ആരംഭിച്ചു 2019-ല്‍ അദ്ദേഹം തന്റെ ഗവേഷണ പ്രബന്ധം സര്‍വ്വകലാശാലയുടെ ഔദ്യോഗിക അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. 2018 മുതല്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ തത്വശാസ്ത്ര വിഭാഗം അസ്സോസിയേറ്റ് ഡീന്‍ ആയി സേവനം ചെയ്യുന്ന അദ്ദേഹം മംഗലപ്പുഴ സെമിനാരിയുടെ മുന്‍ പ്രൊക്കുറേറ്റര്‍ കൂടി ആയിരുന്നു. 2008 മുതല്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തത്വശാസ്ത്ര അധ്യാപകനായി സേവനം ചെയ്യുന്ന ഫാ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, മംഗലപ്പുഴ സെമിനാരിയിലെ വൈദിക പരിശീലകനായി സേവനം ചെയ്ത് വരികെയാണ് റെക്ടറായി നിയമിക്കപ്പെടുന്നത്.

വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരി റെക്ടറായി നിയമിതനായ ഫാ. ഡോ. സ്‌കറിയാ കന്യാകോണില്‍ ചങ്ങനാശ്ശേരി അതിരൂപതയിലെ വെളിയനാട് സെന്റ് സേവ്യേഴ്സ് ഇടവകയിലെ കന്യാകോണില്‍ കെ.എസ്. ചെറിയാന്‍-ഏലിയാമ്മ ദമ്പതികളുടെ മകനായി 1964ല്‍ ജനിച്ചു. 1992 ഡിസംബര്‍ 29 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2002-ല്‍ ലുവയ്നിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍നിന്നും ധാര്‍മ്മികദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും 2016-ല്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. വടവാതൂര്‍ സെമിനാരിയുടെ വൈസ് റെക്ടറായും പൗരസ്ത്യവിദ്യാപീഠത്തിന്റെ വൈസ്പ്രസിഡന്റായും സേവനമനുഷ്ഠിച്ചു്. ധാര്‍മ്മികദൈവശാസസ്ത്രത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് പല ഗ്രന്ഥങ്ങളും അനേകം ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടു്. 2006 മുതല്‍ വടവാതൂര്‍ സെമിനാരിയിലും പൗരസ്ത്യവിദ്യാപീഠത്തിലും ധാര്‍മ്മികദൈവശാസ്ത്രത്തിന്റെ അധ്യാപകനായി പ്രവര്‍ത്തിച്ചുകൊിരിക്കുമ്പോഴാണ് പുതിയ നിയമനം ലഭിക്കുന്നത്്.

തലശേരി കുന്നോത്ത് മേജര്‍ സെമിനാരി റെക്ടറായി നിയമിതനായ എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജേക്കബ് ചാണിക്കുഴി വൈക്കം ഫൊറോന ഇടവകയില്‍ ചാണിക്കുഴി (പരേതനായ) ജോസഫ്-മേരി ദമ്പതികളുടെ മകനായി 1966 ഓക്ടോബര്‍ 13 ന് ജനിച്ചു. 1993 ജനുവരി 2ന് പൗരോഹിത്യം സ്വീകരിച്ചു അദ്ദേഹം ബല്‍ജിയം ലുവെയിന്‍ സര്‍വ്വകലാശാലയില്‍ നിന്നും 2004-ല്‍ ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടി. 2006 മുതല്‍ 2014 വരെ കുന്നോത്ത് മേജര്‍ സെമിനാരിയില്‍ ബൈബിള്‍ അധ്യാപകനായി സേവനം ചെയ്തു. 2014 മുതല്‍ മംഗലപ്പുഴ സെമിനാരിയില്‍ ബൈബിള്‍ പ്രഫസറായി സേവനം ചെയ്തു വരികെയാണ് റെക്ടറായി നിയമനം ലഭിക്കുന്നത്.

വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിന്റെ പ്രസിഡന്റായി വീും നിയമിതനായ ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ പാലാ രൂപതയ്ക്കുവേി 1989 ല്‍ വൈദികനായി, റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നുമായി വിശുദ്ധഗ്രന്ഥത്തചന്റ ഡോക്ടറേറ്റു നേടി. 2001 മുതല്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലും പൗരസ്ത്യവിദ്യാപീഠത്തിലും വിശുദ്ധഗ്രന്ഥാദ്ധ്യാപകനായി ശുശ്രൂഷ ചെയ്യുന്നു. നിരവധി ബൈബിള്‍ വിജ്ഞാനീയ-ദൈവശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ ആന്‍ഡ്രൂസ് 2017 ല്‍ വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിന്റെ പ്രസിഡന്റായി നിയമിതനായി. പുതിയ നിയമനം വഴി അടുത്ത മൂന്നു വര്‍ഷത്തേക്കുകൂടി അദ്ദേഹം പ്രസിഡന്റായി തുടരുന്നതാണ്.

വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം പൗരസ്ത്യ കാനന്‍ നിയമ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി വീണ്ടും
നിയമിതനായ ഡോ. ജയിംസ് തലച്ചെല്ലൂര്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്കുവേി 1980 ല്‍ വൈദികനായി 1990 ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പൗരസ്ത്യ കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ 2005 മുതല്‍ കാനന്‍ നിയമം പഠിപ്പിക്കുന്നു. 2017 ല്‍ വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തില്‍ പൗരസ്ത്യ കാനന്‍ നിയമ പഠനത്തിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായപ്പോള്‍ അതിന്റെ പ്രഥമ ഡയറക്ടറായി നിയമിതനായി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles