ഇന്നത്തെ തിരുനാള്‍: വി. സ്‌നാപക യോഹന്നാന്റെ ജനനം

June 24: വി. സ്‌നാപക യോഹന്നാന്റെ ജനനം

വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായത്തില്‍ നാം സ്പാനക യോഹന്നാന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പ് വായിക്കുന്നു. യോഹന്നാന്റെ പിതാവായ സഖറിയായ്ക്ക് മാലാഖയുടെ അറിയിപ്പുണ്ടായെങ്കിലും സഖറിയാ അതു വിശ്വസിക്കായ്കയാല്‍ ഊമയായി പോകുന്നു. കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയന്‍ ആയിരിക്കും എന്നും എന്നും അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും എന്നും ദൈവദൂതന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വൈകാതെ വന്ധ്യ എന്നറിയപ്പെട്ടിരുന്ന എലിസബത്ത് ഗര്‍ഭം ധരിച്ചു. പരിശുദ്ധ മറിയം എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ യോഹന്നാന്‍ ഉദരത്തില്‍ വച്ചു തന്നെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. യോഹന്നാന്‍ ജനിച്ചപ്പോള്‍ അവന് യോഹന്നാന്‍ എന്ന് പേരിടണം എന്ന് എഴുതിക്കാണിച്ചപ്പോള്‍ സഖറിയായുടെ നാവിന്റെ കെട്ടുകള്‍ അഴിഞ്ഞു. അവന്‍ കര്‍ത്താവിന് സ്‌തോത്രം ആലപിച്ചു.

വി. സ്‌നാപകയോഹന്നാനേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles