സഭൈക്യ ആഹ്വാനവുമായി നസ്രാണി മഹാസംഗമം

കു​​റ​​വി​​ല​​ങ്ങാ​​ട്: സ​​ഭാ‌​സ്നേ​​ഹ​​ത്തി​​ന്‍റെ പു​​തുച​​രി​​ത്ര​​വും സ​​ഭൈ​​ക്യ​​ആ​ഹ്വാ​ന​വും മു​​ഴ​​ക്കി മ​​രി​​യ​​ൻ പ്ര​​ത്യ​​ക്ഷീ​​ക​​ര​​ണ കേ​​ന്ദ്ര​​വും ന​​സ്രാ​​ണി ത​​റ​​വാ​​ടു​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട്ട് ന​​സ്രാ​​ണി​​ക​​ൾ സം​​ഗ​​മി​​ച്ചു. ദേ​​വ​​മാ​​താ കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ലെ സെ​​ന്‍റ് തോ​​മ​​സ് ന​​ഗ​​റി​​ൽ മാ​​ർ​​ത്തോ​​മാ പാ​​ര​​ന്പ​​ര്യ​​മു​​ള്ള സ​​ഭ​​ക​​ളി​​ലെ 23 സ​ഭാ​ധ്യ​ക്ഷ​ന്മാ​രും പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളും പ​​ങ്കെ​​ടു​​ത്ത സം​​ഗ​​മം സ​​ഭാ ച​​രി​​ത്ര​​ത്തി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.25ന് ​​മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ൽ​നി​​ന്നു സ​​ഭാ​ധ്യ​ക്ഷ​ന്മാരെയും വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളെയും വേ​​ദി​​യി​​ലേ​​ക്ക് ആ​​ന​​യി​​ച്ചു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മ​​ഹാ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​ഭ​​ക​​ൾ​​ക്കു വ്യ​​ത്യ​​സ്ത​​മാ​​യ ആ​​രാ​​ധ​​നാ രീ​​തി​​ക​​ളും ഭ​​ര​​ണ​​ക്ര​​മ​​വും ഉ​​ണ്ടെ​​ങ്കി​​ലും ഇ​​വ​​യൊ​​ന്നും ത​​ച്ചു​​ട​​യ്ക്കാ​​തെ വി​​ശ്വാ​​സ​​ത്തി​​ന്‍റെ​​യും സ​ന്മാ​​ർ​​ഗ​​ത്തി​​ന്‍റെ​​യും സു​​വി​​ശേ​​ഷ സാ​​ക്ഷ്യ​​ത്തി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ യോ​​ജി​​ക്കാ​​വു​​ന്ന മേ​​ഖ​​ല​​ക​ൾ ഏ​​റെ​​യു​​ണ്ടെ​​ന്നു ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു.

പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട് ക്രൈ​​സ്ത​​വ സ​​ഭ​​യു​​ടെ ഉ​​റ​​ങ്ങാ​​ത്ത കാ​​വ​​ൽ​​ക്കാ​​ര​​നാ​​ണെ​​ന്നു മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. മ​​ല​​ങ്ക​​ര സുറി യാനി കത്തോലിക്ക സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ൽ​​കി. പാ​​വ​​പ്പെ​​ട്ട​​വ​​രെ ശു​​ശ്രൂ​​ഷി​​ക്കു​​ന്ന ക്രൈ​​സ്ത​​വ ശു​​ശ്രൂ​​ഷ​​യ്ക്കു ചാ​​ല​​ക​ശ​​ക്തി​​യേ​​കാ​​ൻ ന​​സ്രാ​​ണി സം​​ഗ​​മ​​ത്തി​​നു ക​​ഴി​​യു​​മെ​​ന്നു മാ​​ർ ക്ലീ​​മി​സ് കാ​​തോ​​ലി​​ക്ക ബാ​​വ പ​​റ​​ഞ്ഞു. മാ​​ർ​​ത്തോ​​മ സ​​ഭാ അ​​ധ്യ​​ക്ഷ​​ൻ ഡോ. ​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ മെ​​ത്രാ​​പ്പോ​​ലീത്ത, ക​​ൽ​​ദാ​​യ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ മാ​​ർ അ​​പ്രേം മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ക്നാ​​നാ​​യ സു​​റി​​യാ​​നി സ​​ഭ ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, മ​​ല​​ബാ​​ർ സ്വ​​ത​​ന്ത്ര സു​​റി​​യാ​​നി സ​​ഭ​​യു​​ടെ ബ​​സേ​​ലി​​യോ​​സ് മാ​​ർ സി​​റി​​ൾ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ട്ര​​സ്റ്റി ജോ​​സ​​ഫ് മാ​​ർ ഗ്രി​​ഗോ​​റി​​യോ​​സ് എ​​ന്നി​​വ​​ർ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

 

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles