കുടിയേറ്റക്കാരായ കര്‍ഷകരുടെ അഭയകേന്ദ്രമായ നാകപ്പുഴയമ്മ

ഗ്രാമീണജനതയുടെ ശാലീനത മുറ്റി നില്ക്കുന്ന നാകപ്പുഴ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സ്ഥാപിതമായത് 900 ാം ആണ്ടിലാണ് . അതിനുമുമ്പ് അവിടെയുണ്ടായിരുന്ന കുടിയേറ്റ കര്‍ഷകര്‍ 6 – ാം നൂറ്റാണ്ടില്‍ ശ്താപിതമായ മൈലക്കൊമ്പ് മാര്‍തോമാ പള്ളിയിലാണ് തങ്ങളുടെ ആത്മീയ കാര്യങ്ങള്‍ക്കായി പോയിരുന്നത് . നാകപ്പുഴപ്പള്ളിയുടെ കുരിശിന്‍തൊട്ടിയിലുള്ള പ്രധാന കവാടത്തില്‍ എല്ലാവരേയും എതിരേറ്റു കൊണ്ടുള്ള രണ്ട് ആനക്കുട്ടികളുടെ പ്രതിമ കാണാം. അതിനൊരു ചരിത്രമുണ്ട്.

കുടിയേറ്റ കര്‍ഷകരെ വിറപ്പിച്ചുകൊണ്ട് ഒരു രാത്രി ചിന്നം വിളിച്ച് ഒറ്റയാന്‍ ഇറങ്ങിവന്നു . കര്‍ഷകര്‍ പന്തംകൊളുത്തി നോക്കുമ്പോള്‍ അതാ പോകുന്നു , കൊടുങ്കാറ്റുപോലെ എല്ലാം നശിപ്പിച്ചുകൊണ്ട് കാട്ടാന. അവര്‍ ഉറക്കെ നാകപ്പുഴയമ്മേ രക്ഷിക്കണമേ! എന്നു നിലവിളിച്ചപേക്ഷിച്ചു . എല്ലാവര്‍ക്കും നന്മ ചെയ്യുന്ന മനോഗുണമാതാവിനെ അവര്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. കലിതുള്ളി അലറിനീങ്ങിയ ആന ചെന്നു നിന്നതു നാകപ്പുഴ അമ്മയുടെ പള്ളിനടയില്‍ . ആന ഒരിക്കല്‍ കൂടി ചിന്നംവിളിച്ച് കലിതുള്ളി പള്ളിയുടെ പ്രധാന കവാടത്തില്‍ ആഞ്ഞുകുത്തി. പള്ളിയാകെ കിടിലം കൊണ്ടു. അടുത്തുള്ള കര്‍ഷകര്‍ ഞെട്ടിവിറച്ചു. അമ്മേ , രക്ഷിക്കണമേ എന്ന് അപ്പോഴും അവര്‍ ഉരുവിട്ടു. അല്‍പം കഴിഞ്ഞ് ആന പള്ളി മണ്ഡപത്തില്‍ ചെരിഞ്ഞു വീണു. സൂക്ഷ്മ പരിശോധനയില്‍ ആനയുടെ കൊമ്പ് തലയ്ക്കകത്തു വച്ചുതന്നെ ഒടിഞ്ഞിരുന്നതായി കണ്ടു .

നാകപ്പുഴയമ്മയുടെ അത്ഭുതശക്തി മൂലമാണ് അതു സംഭവിച്ചതെന്ന് ജനം ദൃഢമായി വിശ്വസിച്ചു. അക്കാലം മുതല്‍ പ്രത്യേകമാം വിധം കുടിയേറ്റക്കാരായ കര്‍ഷകരുടെ അഭയകേന്ദ്രമായി നാകപ്പുഴപ്പള്ളി, അവര്‍ തങ്ങളുടെ അനുദിന ജീവിത ക്ലേശങ്ങളുമായി നാകപ്പുഴയില്‍ വരുന്നു. ആ കാലഘട്ടങ്ങളില്‍ മലയോര പ്രദേശങ്ങളില്‍ കൃഷിയിറക്കാനും നവസ്തുക്കള്‍ ശേഖരിക്കാനും പോയിരുന്ന കര്‍ഷകര്‍ താഴ്വര അമ്മയ്്ക്കുള്ള കാണിക്ക കുംഭങ്ങള്‍ വച്ചിരുന്നു. അതില്‍ അമ്മയോടു പ്രാര്‍ത്ഥിച്ച് നേര്‍ച്ചയിട്ട ശേഷമാണ് അവര്‍ അദ്ധ്വാനം ആരംഭിച്ചിരുന്നത്. ഈ കുംഭങ്ങള്‍ എട്ടുനോമ്പ് തിരുനാള്‍ ദിവസം അവര്‍ നാക പ്പുഴയമ്മയുടെ സവിധത്തില്‍ എത്തിച്ചു നന്ദി പ്രകാശിപ്പിച്ചിരുന്നു.

മനോഗുണമാതാവിനോട് പ്രാര്‍ത്ഥിച്ചാല്‍ എല്ലാവിധ പൈശാചിക ശത്രുക്കളില്‍നിന്നും മൃഗങ്ങളുടെ ഉപദ്രവങ്ങളില്‍നിന്നും രക്ഷപ്പെടാം എന്നു കൃഷിക്കാര്‍ ദൃഢമായി വിശ്വസിച്ചിരുന്നു. നാകപ്പുഴ, പേരു ദ്യോതിപ്പിക്കുംപോലെ തന്നെ ജാതിമത ഭേദമെന്യേ സകലര്‍ക്കും സ്വര്‍ഗ്ഗീയ വരദാനങ്ങളുടെ പുണ്യതീര്‍ത്ഥമാണ്.

1954 ലെ മരിയന്‍ വത്സരത്തില്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ് നാകപ്പുഴ പള്ളിയെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്. എന്നാല്‍ , ഈ പ്രഖ്യാപനത്തിനു മുമ്പുതന്നെ നാകപ്പുഴ ആഗോളസ ഭാധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളായ സെപ്റ്റംബര്‍ 8 ന് നാകപ്പുഴ പള്ളി സന്ദര്‍ശിച്ച് പാപസങ്കീര്‍ത്തനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ക്കു പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുമെന്നു 1825 ല്‍ പന്ത്രണ്ടാം ലിയോ മാര്‍പാപ്പ കല്പന പുറപ്പെടുവിച്ചിരുന്നു . അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്ത മാര്‍ മിലാസ്രപ്രണ്ടര്‍ഗാസ്റ്റ് നാകപ്പുഴയിലെത്തി ഈ കല്പന വായിച്ചു പ്രസിദ്ധപ്പെടുത്തി .

എക്കാലവും നാകപ്പുഴയമ്മ കര്‍ഷകരുടെ പ്രത്യേക സഹായമാണ് . അവള്‍ തങ്ങള്‍ക്ക് വന്യമൃഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും പൈശാചിക ശക്തികളില്‍നിന്നും സംരക്ഷണം നല്കുമെന്നും നല്ല വിളവുകള്‍ നല്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു, അതിനായി പ്രാര്‍ത്ഥിച്ചിരുന്നു. മനോഗുണമാതാവിന്റെ മദ്ധ്യസ്ഥതയാല്‍ ലഭിച്ച നന്മകള്‍ക്ക് നന്ദിയര്‍പ്പിക്കാന്‍ കര്‍ഷകര്‍ വരുമായിരുന്നു . അവര്‍ തിരുനാളിനു വരുമ്പോള്‍ കതിര്‍കുലകളും, ഏലക്കായും കുരുമുളകും അതുപോലുള്ള മറ്റു സാധനങ്ങളും അമ്മയുടെ നടയില്‍ കാണിക്കയായി അര്‍പ്പിക്കും. ലഭിച്ച അനുഗ്രഹങ്ങള്‍ക്കും ലഭിക്കേണ്ട അനുഗ്രഹങ്ങള്‍ക്കുമായി എട്ടു ദിവസം നോമ്പുനോക്കി അമ്മയോടൊപ്പം ആയിരിക്കാന്‍ മനോഗുണ മാതാവിന്റെ ഭക്തര്‍ എപ്പോഴും ശ്രദ്ധിച്ചുപോരുന്നു. തത്ഫലമായി അവര്‍ സ്വര്‍ഗ്ഗീയ വരദാനങ്ങളാല്‍ സമ്പന്നരാകുന്നു. ഉണ്ണിയെ കൈയ്യി ലേന്തി സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു പ്രദക്ഷിണ സമയം മറിയം നീങ്ങുമ്പോള്‍ ജനസഹസങ്ങള്‍ നാകപ്പുഴയമ്മേ രക്ഷിക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നു. ആ പ്രാര്‍ത്ഥനാവേളയില്‍ മറിയത്തിന്റെ മാദ്ധ്യസ്ഥ്യ ത്താല്‍ വിശ്വാസികള്‍ മുക്തിയും മോദവും നുകരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles