അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസിന് മാതാവ് എഴുതിയ കത്ത്

പരിശുദ്ധ അമ്മ ആര്‍ക്കെങ്കിലും കത്തെഴുതിയിട്ടുണ്ടോ? അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുള്ളതായി സഭയുടെ പാരമ്പര്യം പറയുന്നു. അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ് പരിശുദ്ധ അമ്മയ്ക്ക് ഒരു കത്തെഴുതിയതായും അതിനുള്ള മറുപടി കത്ത് മുഖേന മാതാവ് നല്‍കിയതായും പാരമ്പര്യം പറയുന്നു.

ഏഡി 35 ല്‍ ജനിച്ച് സുവിശേഷകനായ വി. യോഹന്നാന്റെ ശിഷ്യനായി തീര്‍ന്ന വിശുദ്ധനാണ് അന്ത്യോക്യയിലെ ഇഗ്നേഷ്യസ്. സിറിയായിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അദ്ദേഹം അന്ത്യോക്യയിലെ മെത്രാനും പ്രമുഖനായൊരു ക്രൈസ്തവ നേതാവുമായി തീരുകയും ചെയ്തു.

പരിശുദ്ധ അമ്മ എന്നാണ് സ്വര്‍ഗത്തിലേക്ക് ആരോപണം ചെയ്തതെന്ന് കൃത്യമായ വിവരമില്ലെങ്കിലും പണ്ഡിതന്മാരുടെ അഭിപ്രായം അനുസരിച്ച് അത് എഡി 44 നും 55 നും ഇടയ്ക്കാണ് സംഭവിച്ചത്. അങ്ങനെയെങ്കില്‍ മറിയത്തിന്റെ ജീവിതകാലത്ത് 35 ല്‍ ജനിച്ച ഇഗ്നേഷ്യസ് ജീവിച്ചിരുന്നു എന്ന് ഉറപ്പാണ്.

വി. യോഹന്നാനാണ് മറിയത്തെ സ്വഭവനത്തില്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഇഗ്നേഷ്യസ് തീര്‍ച്ചയായും മറിയത്തെ നേരില്‍ കണ്ടിട്ടുണ്ടായിരിക്കണം.

ഗോള്‍ഡന്‍ ലെജന്‍ഡ് എന്നറിയപ്പെടുന്ന ഒരു രേഖയിലാണ് പരിശുദ്ധ അമ്മയും ഇഗ്നേഷ്യസും പരസ്പരം കത്തുകള്‍ അയച്ചിരുന്ന കാര്യം പ്രതിപാദിക്കുന്നത്. അതില്‍ പറയും പ്രകാരം ഇഗ്നേഷ്യസ് എഴുതിയ കത്ത് ഇപ്രകാരമാണ്.
ക്രിസ്തുവിനെ വഹിച്ച മേരിക്ക് സ്വന്തം ഇഗ്നേഷ്യസ് എഴുതുന്നുത്. ഒരു തുടക്കക്കാരനും അങ്ങയുടെ യോഹന്നാന്റെ ശിഷ്യനും ആയ എന്നെ അവിടുന്ന് സാന്ത്വനിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം. യോഹന്നാനില്‍ നിന്ന് ഞാന്‍ യേശുവിനെ കുറിച്ചും അങ്ങയെ കുറിച്ചും വളരെ കാര്യങ്ങള്‍ പഠിച്ചു. അത്ഭുതകരമായ അവ കേട്ട് ഞാന്‍ അമ്പരന്നു പോയി. ഈ കേട്ട കാര്യങ്ങളെ കുറിച്ച് ഒരുറപ്പ് അങ്ങയില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യേശുവിനോട് അത്രയും അടുത്ത് നിന്നവളും അവിടുത്തെ രഹസ്യങ്ങള്‍ പങ്കുവച്ചവളും ആണല്ലോ അങ്ങ്. ഞാനും എന്റെയൊപ്പമുള്ള മറ്റ് തുടക്കക്കാരും അങ്ങു വഴിയും അങ്ങിയിലൂടെയും അങ്ങിയിലും വിശ്വാസത്തില്‍ ശക്തി പ്രാപിക്കപ്പെട്ടെ’

പരിശുദ്ധ മാതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു:
എന്റെ പ്രിയപ്പെട്ട കൂട്ടുശിഷ്യന്‍ ഇഗ്നേഷ്യസിന് യേശു ക്രിസ്തുവിന്റെ എളിയ ദാസി എഴുതുന്നത്. യോഹന്നാനില്‍ നിന്ന് കേട്ടതെല്ലാം സത്യമാണ്. അവയെ വിശ്വസിക്കുക. മുറുകെ പിടിക്കുക. നിന്റെ ക്രിസ്തീയ സമര്‍പ്പണം സ്ഥിരതയോടെ മുന്നോട്ടു കൊണ്ടു പോകുകയും അതിന്‍ പ്രകാരം ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുക. യോഹന്നാന്റെ കൂടെ നിന്നെയും കൂടെയുള്ളവരെയും സന്ദര്‍ശിക്കാന്‍ ഞാന്‍ വരുന്നുണ്ട്. സ്ഥിരതയില്‍ നിലനില്‍ക്കുകയും വിശ്വാസധീരരായിരിക്കുകയും ചെയ്യുക. യാതൊരു വിധ പ്രയാസങ്ങളിലും കുലുങ്ങരുത്. നിങ്ങളുടെ രക്ഷയായ ദൈവത്തില്‍ ശക്തരും സന്തോഷമുള്ളവരും ആയിരിക്കുക. ആമ്മേന്‍.’


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles