എൻ്റെ അമ്മയും നിങ്ങളുടെ അമ്മയും

കുഞ്ഞുങ്ങളുമായി അങ്ങനെ ചില കളികളിൽ നമ്മളും ഏർപ്പെട്ടിട്ടുണ്ടാകും.
അമ്മയുടെ അടുത്ത് ചെന്ന്
കുഞ്ഞിനോട് നമ്മൾ പറയും;
“ഇതെൻ്റെ അമ്മയാ….”
അപ്പോൾ അമ്മയുടെ
സാരിത്തുമ്പിൽ പിടിച്ച്:
“അല്ല…. ഇതെൻ്റെ അമ്മയാ…”
എന്നായിരിക്കും കുഞ്ഞിൻ്റെ
മൊഴി മുത്ത്.
അല്പം കഴിയുമ്പോൾ കളി കാര്യമാകും.
വലിയ വായിൽ കരഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട്
കുഞ്ഞ് തുടരും:
“ഇതെൻ്റെ അമ്മയാ…. ഞാനാർക്കും തരൂല്ലാ…”
അതോടു കൂടി കുഞ്ഞിന് അമ്മയെ തിരിച്ചു നൽകി കളിയിലേർപ്പെട്ടവർ പിന്തിരിയും.
ഈ കളിക്ക് ഒരു രണ്ടാം ഭാഗമുണ്ട്.
അതാരംഭിക്കുന്നത് ഇതേ അമ്മയ്ക്ക് പ്രായമാകുമ്പോഴാണ്.
അപ്പോൾ മക്കൾ തമ്മിൽ പറയുന്ന ഡയലോഗ് മറ്റൊന്നായിരിക്കും:
”ഇതെൻ്റെ മാത്രം അമ്മയല്ല
നിൻ്റെ കൂടി അമ്മയാണ്.
അതുകൊണ്ട് കുറച്ചു നാൾ
നീ കൊണ്ടുപോയി നോക്കിക്കൊള്ളൂ….”
കുഞ്ഞു മനസിൻ്റെ നിഷ്കളങ്കത നഷ്ടപ്പെടുന്നതോടെ ബന്ധങ്ങളുടെ ഊഷ്മളതയും കുറയുന്നു എന്നത് സത്യമല്ലേ?
“സ്വര്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്
ബുദ്‌ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച്‌ ശിശുക്കള്ക്കു വെളിപ്പെടുത്തിയതിനാല് ഞാന് നിന്നെ സ്‌തുതിക്കുന്നു”
(മത്തായി 11 : 25) എന്ന ക്രിസ്തുവിൻ്റെ വാക്കുകൾ ഒരു പുനർവായനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
വളർച്ചയുടെ പടവുകൾ കയറുമ്പോൾ ബന്ധങ്ങളിലുള്ള ആത്മാർത്ഥതയും ആഴവുമെല്ലാം കുറഞ്ഞുവോ എന്ന് പരിശോധിക്കാം.
വെളിപാട് ഗ്രന്ഥത്തിലെ
ആ ഓർമപ്പെടുത്തൽ കൂടി കുറിച്ച് അവസാനിപ്പിക്കാം:
“നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്‌: നിനക്ക്‌ ആദ്യമുണ്ടായിരുന്ന സ്‌നേഹം
നീ കൈവെടിഞ്ഞു. അതിനാല്,
നീ ഏതവസ്‌ഥയില് നിന്നാണ്‌ അധഃപതിച്ചതെന്നു ചിന്തിക്കുക;
അനുതപിച്ച്‌ ആദ്യത്തെ പ്രവര്ത്തികള് ചെയ്യുക. അല്ലെങ്കില് ഞാന് നിന്റെ അടുത്തുവരുകയും നിന്റെ ദീപപീഠം
അതിന്റെ സ്‌ഥലത്തുനിന്നു
നീക്കിക്കളയുകയും ചെയ്യും” (വെളിപാട്‌ 2 :4-5).
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles