വിജയം വരിച്ച അമ്മ

1950 നവംബർ ഒന്നിന് പന്ത്രണ്ടാം പീയൂസ് പാപ്പാ പരിശുദ്ധ മറിയം സ്വർഗ്ഗാരോപിതയായി എന്ന് പ്രഖ്യാപിച്ചു. പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നതിന് വളരെ കാലം മുമ്പേ ക്രൈസ്തവർ അംഗീകരിച്ച സത്യമായിരുന്നു ഇത്. മറിയം ദൈവത്തിന്റെ അമ്മയും അമലോൽഭവയും പരിശുദ്ധയും ആയതിനാൽ മരണത്തെ ജയിച്ച് പുത്രനും മാലാഖമാരും വന്ന സ്വർഗ്ഗത്തിലേക്ക് മറിയത്തെ കൊണ്ടുപോയി.
മറിയത്തിന്റെ സ്വർഗ്ഗാരോപണം നടന്നത് ജെറുസലേമിൽ ആണെന്നും, അല്ല എഫേസോസിൽ ആണെന്നും രണ്ടു വാദങ്ങൾ ഉണ്ട്. എന്നാൽ മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന്റെ പ്രധാന സന്ദേശം മറിയത്തിന്റെ വിജയം തന്നെ.

“ഞാന്‍ വിജയം വരിച്ച്‌ എന്റെ പിതാവിനോടൊത്ത്‌ അവിടുത്തെ സിംഹാസനത്തില്‍ ഇരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത്‌ എന്റെ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും.” (വെളിപാട്‌ 3 : 21)

മറിയം വിജയത്തിനു മുൻപ് കടന്നുപോയ നിരവധി പരീക്ഷകൾ ഉണ്ട്. ദൈവപുത്രന്റെ അമ്മയാകാൻ മംഗളവാർത്ത സമയം അമ്മ നൽകിയ സമ്മതമാണ് ഒന്നാമത്തെ പരീക്ഷാവിജയം. ദിവ്യശിശുവിന്റെ ജീവൻ അപകടത്തിലായപ്പോൾ നാടും വീടും ബന്ധുക്കളെയും വിട്ട് ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടി വന്നതായിരുന്നു രണ്ടാമത്തെ പരീക്ഷ. ഇത്രയും കഷ്ടപ്പെട്ട് വളർത്തിയ ഉണ്ണിയെ ദേവാലയത്തിൽവച്ച് പന്ത്രണ്ടാമത്തെ വയസ്സിൽ കാണാതായപ്പോൾ മൂന്നു ദിവസം അമ്മ അനുഭവിച്ച അഗ്നി പരീക്ഷയാണ് മൂന്നാമത്തെ പരീക്ഷ.

യൗസേപ്പിതാവിന്റെ മരണശേഷം താങ്ങും തണലും ആകേണ്ട പുത്രനെ ലോകത്തിനു നൽകി പരസ്യ ജീവിതത്തിന് അയച്ചതാണ് മറിയത്തിന്റെ നാലാമത്തെ വിജയം. വീണ്ടും മനുഷ്യവംശം മുഴുവന്റേയും രക്ഷയ്ക്കായി സ്വപുത്രനെ ബലിയ്ക്കായി വിട്ടു കൊടുത്തപ്പോൾ അഞ്ചാമതും അവൾ പരീക്ഷയിൽ വിജയിച്ചു.തന്റെ പുത്രൻ സ്ഥാപിച്ച സഭയിൽ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി മാധ്യസ്ഥം വഹിച്ചത് ആയിരുന്നു ആറാമത്തെ വിജയം. ഇങ്ങനെ തനിക്ക് ലഭിച്ച എല്ലാ പരീക്ഷകളിലും വിജയം വരിച്ച മറിയം തന്റെ വിജയകിരീടം ചൂടുവാൻ സ്വർഗ്ഗാരോപിതയായി. എന്നാൽ യേശുവിന്റെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കുക എന്ന മറ്റൊരു ദൗത്യത്തിലാണ് ഇന്ന് പരിശുദ്ധ മറിയം. തീർച്ചയായും ഈ ദൗത്യത്തിലും മറിയം വിജയം വരിക്കും. നമ്മുടെ അമ്മയെ വിജയത്തിലെത്തിക്കാൻ മക്കളായ നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles