35 വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അടക്കം ചെയ്ത മിഷന്‍ ക്രോസ്

ഹംഗറി: ബുഡാപെസ്റ്റിൽ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് വേദിയിൽ ശ്രദ്ധേയമായി 35 തിരുശേഷിപ്പുകൾ അടങ്ങിയ മിഷൻ ക്രോസ്.
ഓക് മരത്തിൽ നിർമ്മിച്ചിരിക്കുന്ന മിഷൻ ക്രോസിന് വെങ്കലംകൊണ്ടുള്ള അലങ്കാരങ്ങൾ കൊണ്ടാണ് അലംകൃതമാക്കിയിരിക്കുന്നത്.
ഏതാണ്ട് അഞ്ച് മീറ്റർ ഉയരമുള്ള ഈ കുരിശിൽ വെങ്കല പുഷ്പങ്ങളുടെ നടുവിലുള്ള ചെറിയ അരുളിക്കയിലാണ് വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്.
കാൽവരിയിലെ കുരിശിന്റെ തിരുശേഷിപ്പ് ‘മിഷൻ ക്രോസി’ന്റെ മധ്യഭാഗത്ത് ഇടംപിടിക്കുന്നു. ഹംഗറിയിൽനിന്നുള്ള വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകളാണ് കുരിശിന്റെ മറ്റ് ഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കുരിശിലെ അലങ്കാര രൂപങ്ങൾ കാർപാത്തിയൻ തടത്തിന്റെ ഹംഗേറിയൻ ആധിപത്യത്തെ അടയാളപ്പെടുത്തുമ്പോൾ, അതിൽ ഇടംപിടിച്ചിരിക്കുന്ന മയിലിന്റെ രൂപം ആദിമ ക്രൈസ്തവ സമൂഹത്തെയാണ് പ്രതീനിധീകരിക്കുന്നത്. ഇലകളെ ഓർമിപ്പിക്കുന്ന അലങ്കാരങ്ങൾ, ക്രിസ്തുവിന് നൽകപ്പെട്ടിരിക്കുന്ന ജീവന്റെ വൃക്ഷമെന്ന സങ്കൽപ്പത്തെ കുറിക്കുന്നു. ഹംഗറിയിലെ വിഖ്യാത സ്വർണപ്പണിക്കാരനായ സാബ ഓസ്വാരിയാണ് അപൂർമായ ഈ കുരിശിന്റെ ശിൽപ്പി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles