അത്ഭുതകരമായി പിളർന്ന മല

“യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.
അപ്പോള്‍ ദേവാലയത്തിലെ തിരശ്‌ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.”
(മത്തായി 27 : 50-51)

ദൈവനീതി പൂർത്തിയാക്കാൻ മനുഷ്യ പാപപരിഹാരം ആയി കഠിന പീഡകളിലൂടെ കടന്നുപോയ പുത്രനായ ദൈവം ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് മരിച്ചപ്പോൾ പാറകൾ പോലും പിളർന്നു. ഭൂമിയിലെമ്പാടും ഈ സമയം ഭൂമികുലുക്കം ഉണ്ടായതായി നിരവധി രേഖകളുണ്ട്. സൃഷ്ടിയായ ഭൂമി തന്റെ സൃഷ്ടാവായ ദൈവത്തിന്റെ മരണത്തിൽ തന്റെ ദുഃഖം പ്രകടിപ്പിക്കുന്നു.

ഇങ്ങനെ പിളർന്ന പാറകളുടെ ജീവിക്കുന്ന സാക്ഷിയാണ് ഇറ്റലിയിലെ കടലിനോടു ചേർന്ന് കിടക്കുന്ന മലയായ ‘മോണ്ടാഗ്ന സ്പക്കാറ്റ’. ഇത് ഗയാറ്റ ഉൾക്കടലിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. റോമിൽ നിന്ന് 120 കിലോമീറ്റർ അകലെയും നേപ്പിൾസിൽ നിന്ന് 80 കിലോമീറ്റർ അകലെയും ആണ് ഈ മല.പിളർന്നു മാറിനിൽക്കുന്ന ഈ മലയിൽ സന്ദർശനത്തിനായി നിരവധിപേർ വരുന്നു. പിളർപ്പുകളിൽ ഒന്നിൽ ഒരു ചെറിയ ചാപ്പൽ ഉണ്ട്.

ഇവിടത്തെ മറ്റൊരു ആകർഷണമാണ് പാറയിൽ പതിഞ്ഞ കൈയടയാളം. ഐതിഹ്യമനുസരിച്ച് ഒരു ടർക്കിഷ് സഞ്ചാരി യേശുവിന്റെ മരണസമയത്ത് പിളർന്നതാണ് ഈ മല എന്ന തദ്ദേശവാസികളുടെ വാദത്തെ അവിശ്വസിച്ചു. തുടർന്ന് ഇവർ പറയുന്നത് സത്യമാണെങ്കിൽ ഈ പാറ അലിയട്ടെ എന്നുപറഞ്ഞ് തന്റെ കൈ പാറയിൽ വച്ചതും പാറ അലിഞ്ഞ് കൈ അടയാളം പാറയിൽ പതിഞ്ഞു. ഇവിടെയെത്തുന്ന സന്ദർശകർ ഈ കൈ അടയാളത്തിൽ സ്വന്തം കൈകൾ വയ്ക്കാറുണ്ട്.

വിശുദ്ധ ഫിലിപ്പ് നേരിയെ ഈ പിളർന്ന മല സ്പർശിക്കുകയും ഇവിടെ താമസിച്ച് അദ്ദേഹം ഏകാന്ത ധ്യാനത്തിൽ ഇരിക്കുകയും ചെയ്തു.

ഇവിടെ പഠനം നടത്തിയ ഭൗമശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തിൽ പിളർപ്പിന്റെ രീതി സാധാരണഗതിയിലുള്ള പാറകളിലെ പിളർപ്പ് പോലെയല്ല. മറിച്ച് ഭൗമശാസ്ത്ര നിയമങ്ങളെല്ലാം തെറ്റിക്കുന്ന ഒരു അസാധാരണ പ്രതിഭാസമാണ്. പ്രത്യേകരീതിയിൽ കോണോടുകൂടിയ പിളർപ്പ് ആണ് ഇവിടെയുള്ളത്.മാത്രമല്ല,പിളർപ്പിന്റെ തൊട്ടടുത്തുള്ള ബലക്കുറവുള്ള പാറകളിലേക്ക് പിളർപ്പ് സ്പർശിക്കുന്നില്ല. എന്നാൽ പിളർപ്പിന്റെ പാതയിൽ നിൽക്കുന്ന ശക്തിമത്തായ പാറകൾ പിളർന്നിട്ടുമുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles