അമേരിക്കന്‍ ലൂര്‍ദിലെ അപ്രത്യക്ഷമാകുന്ന കുരിശിനെ കുറിച്ചറിയാമോ?

1810 ലെ ദുഃഖവെള്ളിയാഴ്ച ഒരു കൂട്ടം ആശ്രമ സഹോദരന്മാർ ന്യൂ മെക്സിക്കോയിലെ ഒരു ചെറു കുന്നിൻ ചരുവിൽ ഒത്തുകൂടി. അതിലൊരാൾ കുറച്ച് അകലെയായി ഒരു ദുരൂഹമായ വെളിച്ചം കണ്ടു. അതെന്താണെന്ന് നോക്കുവാൻ അവർ ആ പ്രകാശം കണ്ട സ്ഥലത്തേക്ക് നടന്നു.

അവിടെ മണ്ണിൽ കുഴിച്ചിട്ട ഒരു മരക്കുരിശ് അവർ കണ്ടെത്തി. ഈ പ്രകാശം പൊഴിക്കുന്ന കുരിശ് അവിടെ അടുത്തുള്ള സാന്താക്രൂസ് ദേവാലയത്തിലേതാണെന്ന് അവർ തിരിച്ചറിഞ്ഞു. അവർ ഈ കുരിശ് ദേവാലയത്തിൽ തന്നെ തിരിച്ചെത്തിച്ചു. എന്നാൽ നേരം വെളുത്തപ്പോൾ കുരിശ് വീണ്ടും അപ്രത്യക്ഷമായി. അന്വേഷണത്തിൽ കുരിശ് കണ്ടെത്തിയ അതേ മലഞ്ചെരുവിൽ വീണ്ടും കണ്ടെത്തി.

തിരിച്ചെത്തിച്ച കുരിശ് രണ്ടു തവണ കൂടി പഴയ മലഞ്ചെരുവിൽ പ്രത്യക്ഷപ്പെട്ടതോടെ ഇതിനുപിന്നിലെ ദൈവിക പദ്ധതി അവർ മനസ്സിലാക്കി. ഈ കുരിശിനെ ഉൾക്കൊള്ളിച്ച് ഒരു ചെറിയ ദേവാലയം പണിതു. ഇതാണ് ‘അമേരിക്കൻ ലൂർദ്’ എന്നറിയപ്പെടുന്ന ‘എൽ സാൻചൂറിയോ ഡി ഷിമായോ’.

എല്ലാവർഷവും ദുഃഖവെള്ളിയാഴ്ച ആയിരക്കണക്കിന് തീർത്ഥാടകർ ഈ ദേവാലയത്തിൽ കുരിശിന്റെ വഴി പ്രാർത്ഥന നടത്തി എത്തുന്നു. പലരും വലിയ മരക്കുരിശ് ചുമന്ന് കിലോമീറ്ററുകളോളം കാൽനടയായാണ് ഈ മലഞ്ചെരുവിലെ ദേവാലയത്തിൽ എത്തുന്നത്. കുരിശ് അൾത്താരയിൽ സ്ഥാപിച്ചപ്പോൾ കുരിശ് നിന്നിരുന്ന ഇടം ഒരു ചെറിയ കുഴിയായി രൂപാന്തരപ്പെട്ടു. ഈ കുഴിയിൽ നിന്ന് ചെളിനിറഞ്ഞ മണ്ണ് രോഗ സൗഖ്യത്തിനായി ജനങ്ങൾ കൊണ്ടുപോകുന്നുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles