ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിഷിഗണിലെ ക്രൂശിതരൂപം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രൂശിതരൂപം എവിടെയാണെന്ന് അറിയാമോ? അത് മിഷിഗണിലെ ഒരു വനപ്രദേശത്താണുള്ളത്. 28 അടിയാണ് ഈ ക്രൂശിതരൂപത്തിന്റെ ഉയരം.
അമേരിക്കന്‍ ശില്പിയായ മാര്‍ഷല്‍ ഫ്രെഡറിക്സാണ് മരത്തിലും വെങ്കലത്തിലും തീര്‍ത്ത ഈ കൂറ്റന്‍ ക്രൂശിതരൂപത്തിന്റെ ശില്പി. നാല് വര്‍ഷമെടുത്താണ് ഫ്രഡറിക്സ് ഈ ക്രൂശിതരൂപത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. ഏഴ് ടണ്ണാണ് ഇതിന്റെ ഭാരം.
മുള്‍ക്കിരീടം ഒഴിവാക്കിയാണ് ഫ്രെഡറിക്സ് ക്രിസ്തുവിന്റെ ശിരസ്സ് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രശാന്തമായ മുഖഭാവമാണ് ഈ രൂപത്തിന്റെ സവിശേഷത. ഈ ഭാവമാണ് ഈ ക്രൂശിതരൂപത്തിന്റെ ആകര്‍ഷണീയതയും.
1959 ല്‍ മിഷിഗണിലെ ഇന്ത്യന്‍ റിവര്‍ കാത്തലിക്ക് ഷ്രൈനിലാണ് ഈ രൂപം സ്ഥാപിച്ചിരിക്കുന്നത്. ഓരോ ദിവസവും ഇവിടെ മൂന്നു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തുന്നു.