ദയാവധം കുറ്റകരമല്ലാതാക്കിയതിനെ എതിര്‍ത്ത് പോര്‍ച്ചുഗലിലെ ഡോക്ടമാരും മെത്രാന്മാരും

ലിസ്ബണ്‍: ദയാവധം കുറ്റകരമല്ലാതാക്കി കൊണ്ട് പുതിയ നിയമം നടപ്പില്‍ വരുത്തുന്ന പോര്‍ച്ചുഗീസ് നിയമസഭയുടെ ശ്രമത്തിനെതിരായ പോരാട്ടത്തില്‍ മെത്രാന്മാരെ പിന്തുണച്ച് ഡോക്ടര്‍മാരും. അഞ്ചു ബില്ലുകളാണ് ഫെബ്രുവരി 20 ന് പോര്‍ച്ചുഗീസ് നിയമസഭയില്‍ അംഗീകാരം നേടിയത്.

‘ദയാവധത്തിന് പകരം നല്‍കാവുന്ന ഏറ്റവും അന്തസുള്ള രീതി പാലിയേറ്റീവ് കെയറാണ്. സ്വാഭാവികമായി അവസാനിക്കുന്നതു വരെ മനുഷ്യജീവനെ നാം ആദരിക്കുകയും ശുശ്രൂഷിക്കുകയും വേണം’ പോര്‍ച്ചുഗീസ് മെത്രാന്‍ സമിതി പ്രസ്താവിച്ചു.

ഈ നിയമനിര്‍മാണം മെഡിക്കല്‍ പ്രൊഫഷന്റെ കാതലായ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്ന് പോര്‍ച്ചുഗീസ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസ്താവിച്ചു. ‘രോഗികളെ ചികിത്സിക്കാനും ജീവന്‍ രക്ഷിക്കാനുമാണ് ഡോക്ടര്‍മാര്‍ പഠിക്കുന്നത്. മരണത്തിലേക്ക് നയിക്കുന്ന പ്രക്രിയകളുടെ ഭാഗമാകാന്‍ അവര്‍ക്കാവില്ല’ ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുഗുവേല്‍ ഗൈവമരേസ് പറഞ്ഞു.

ബെല്‍ജിയം, ലക്‌സംബര്‍ഗ്, കൊളംബിയ, കാനഡ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും ആസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റിലും ദയാവധവും അസിസ്റ്റഡ് സൂയിസൈഡും നിയമപരമാണിപ്പോള്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles