സ്‌കൂളില്‍ ഉപ്പും കൂട്ടി ചപ്പാത്തി കഴിക്കുന്നത് ഷൂട്ട് ചെയ്തതിന് അറസ്റ്റ്

മിര്‍സാപൂര്‍: ഉത്തര്‍പ്രദേശിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ചപ്പാത്തി കറിയില്ലാതെ ഉപ്പ് കൂട്ടി കഴിക്കുന്നത് ഷൂട്ട് ചെയ്തതിന് പത്രപ്രവര്‍ത്തകനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ്.

മിര്‍സാപൂരിലെ സര്‍ക്കാരില്‍ ചപ്പാത്തിയോടൊപ്പം മറ്റൊരു കറിയുമില്ലാതെ വെറും ഉപ്പും കൂട്ടി കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്നത് വീഡിയോയില്‍ പകര്‍ത്തിയത് പവന്‍ ജയ്‌സ്വാള്‍ എന്ന പത്രപ്രവര്‍ത്തകനാണ്. അതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തത്.

എന്നാല്‍ ഉത്തര്‍പ്രദേശിലെ ഉച്ചഭക്ഷണ കാര്യചുമതയ വഹിക്കുന്ന അധികാരികളുടെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന വിഭവങ്ങള്‍ പയര്‍, ചോറ്, റൊട്ടി, പച്ചക്കറി എന്നിങ്ങനെയാണ്. ഈ സാഹചര്യത്തിലാണ് പവന്‍ നിജസ്ഥിതി ലോകത്തിന്റെ മുന്നില്‍ വെളിപ്പെടുത്തിയത്.

സംഭവത്തെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അപലപിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles