മറിയം മരണത്തോളം വിശ്വസ്ത

മെയ് മാസ റാണി

മരിയ വിചാരങ്ങള്‍ – Day 16

ദൈവ വചനത്തിനു പൂർണ്ണമായി വിട്ടുകൊടുക്കുകയും അതിനനുസൃതമായി ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ദൈവത്തിങ്കലേയ്ക്ക് ഉയർത്തപ്പെടുന്നു. എത്രമാത്രം നാം തുറവിയോടെ ദൈവ വചനം കേൾക്കുകയും അതിനു ക്രിയാത്മകമായ പ്രത്യുത്തരം നൽകുന്നുവോ അത്രമാത്രം നാം ദൈവ ത്തോടു ചേർന്നിരിക്കും. പരിശുദ്ധമറിയം അപ്രകാരം നമുക്കു മുന്നിൽ വയ്ക്കപ്പെട്ട സ്വർഗത്തിലേയ്ക്കുള്ള കുറുക്കുവഴിയാണ്.

ദൈവത്തിൽ അർപ്പിച്ച തന്റെ വിശ്വാസത്തിന്റെ കെടാത്ത കൈ തിരിയാണു ജീവിതത്തിന്റെ ഇരുൾ നിറഞ്ഞ നാഴികകളിലൂടെ മറിയത്തെ മുന്നോട്ടു നയിച്ചത്.
അപ്പോഴെല്ലാം അവൾ ദൈവത്തെ നോക്കി പ്രകാശിതയായി. വിളിച്ചവനോടുള്ള വിശ്വസ്തതയോടെ വിശ്വാസ തീർത്ഥാടന വഴിയിൽ എല്ലാം സാദ്ധ്യമായവന്റെ കരം പിടിച്ച മറിയം പ്രതികൂലങ്ങളിൽ പതറാതെ നിന്നു. അങ്ങനെ വിശ്വാസത്തിനു വേണ്ടി രക്തം ചിന്താതെ രക്തസാക്ഷിയായിത്തീർന്നു. പന്ത്രണ്ടു നക്ഷത്രങ്ങളുടെ കിരീടം മാത്രമല്ല വ്യാകുലങ്ങളുടെ ഒരു മുൾക്കിരീടവും ദൈവം മറിയത്തെ അണിയിച്ചിരുന്നു.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles