മറിയം മാനവ മധ്യസ്ഥ

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 15
“ഇതാ കർത്താവിന്റെ ദാസി; നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” എന്നു പറഞ്ഞു കൊണ്ടു മംഗളവാർത്തയുടെ നിമിഷം മുതൽ ദൈവഹിതത്തിനു മറിയം തന്റെ ആത്മാവും ശരീരവും വിട്ടു കൊടുത്തു. സ്വന്തം ഉദരത്തിലെന്നപോലെ ഹൃദയത്തിലും ദൈവ വചനത്തെ പരിശുദ്ധ അമ്മ സംഗ്രഹിച്ചു.
കാലിത്തൊഴുത്തു മുതൽ കാൽവരി വരെ….
മംഗള വാർത്ത മുതൽ മരണ നാഴിക വരെ….
മറിയം രക്ഷാകര പദ്ധതിയിൽ ദൈവത്തോടു വിശ്വസ്ത പുലർത്തി.
ഈശോയുടെ മരണത്തിനു ശേഷവും അതേ സ്നേഹത്തോടും വിശ്വസ്തതയോടും കൂടെ
ശിഷ്യന്മാരെ സ്നേഹിക്കുകയും പെന്തക്കുസ്തയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.
ഒടുവിൽ അവളുടെ മരണ സമയം ദൈവം ആത്മ ശരീരങ്ങളോടു കൂടി അവളെ സ്വർഗ്ഗത്തിലേക്കു സ്വീകരിച്ചു. അങ്ങനെ ഉത്ഥിതനായ ഈശോയോടൊപ്പം മറിയവും അത്മ ശരീരങ്ങളോടൊപ്പം സന്നിഹിതയായിരുന്നു കൊണ്ടു സഭയ്ക്കും സഭാമക്കൾക്കും വേണ്ടി സ്വർഗത്തിൽ മാധ്യസ്ഥം വഹിക്കുന്നു.
~ Jincy Santhosh ~
“അനുഗ്രഹീത കന്യകയുടെ സംരക്ഷണത്തിൽ ജീവിക്കുന്നവൻ ഭാഗ്യവാൻ”
(വിശുദ്ധ ജോൺ മരിയ വിയാനി)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.