മറിയം ബോധജ്ഞാനത്തിന്റെ സിംഹാസനം

മെയ് മാസ റാണി

മരിയ വിചാരങ്ങള്‍ – Day 13

ദൈവാലയത്തിൽ യേശുവിന്റെ അത്ഭുത പ്രവർത്തികളിലും അതിശയിക്കത്തക്ക വിജ്ഞാന ഭാഷണത്തിലും അത്ഭുതം കൂറുന്ന ജനം യേശുവിന്റെ ജ്ഞാനത്തിൽ വിശ്വസിക്കാൻ കഴിയാതെ “ഇവന് ഈ ജ്ഞാനം എവിടെ നിന്ന് ? ഇവൻ ആ തച്ചന്റെ മകനല്ലേ?
മറിയമല്ലേ ഇവന്റെ അമ്മ?”

മനുഷ്യ രൂപമെടുത്ത ദൈവത്തിന്റെ പരിശുദ്ധ ജ്ഞാനമായ ക്രിസ്തുവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന പരിശുദ്ധ മറിയത്തെ ബോധജ്ഞാനത്തിന്റെ സിംഹാസനം എന്നു തിരുസഭ വിശേഷിപ്പിക്കുന്നു.

കാരണം മറിയം ദൈവജ്ഞാനത്തെ ഉദരത്തിലും ഹൃദയത്തിലും വഹിച്ചവളാണ്.
“ജ്ഞാനം കപടഹൃദയത്തില്‍ പ്രവേശിക്കുകയില്ല; പാപത്തിന് അടിമയായ ശരീരത്തില്‍ വസിക്കുകയുമില്ല.”
(ജ്‌ഞാനം 1 : 4)

ജ്ഞാനത്തിന്റെ ഉറവിടവും പൂർണ്ണതയും പരിശുദ്ധി തന്നെയുമായ ക്രിസ്തു മറിയത്തിൽ മാംസം ധരിക്കുകയും മറിയത്തിൽ വസിക്കുകയും അവളിൽ നിന്നു ഭൂജാതനാവുകയും മറിയത്തിന്റെ കരങ്ങളാൽ സംവഹിക്കപ്പെടുകയും ചെയ്തു.

അങ്ങനെ ദൈവജ്ഞാനത്തിനായി ദൈവം ഒരുക്കിയ മനുഷ്യരൂപേണയുള്ള സിംഹാസനത്തിൽ ക്രിസ്തു വാഴുകയും ചെയ്തു.

~ Jincy Santhosh ~

“നിത്യകന്യകയായ പരിശുദ്ധ മറിയം സർവ്വപുണ്യങ്ങളുടെയും മാതൃകയും കലവറയും ആയി തിരഞ്ഞെടുക്കപ്പെട്ടവരുടെ സമൂഹത്തിൽ വിളങ്ങി നിൽക്കുന്നതിനാൽ മറിയത്തിലേയ്ക്ക് എല്ലാവരും ദൃഷ്ടികളുയർത്തുന്നു.”
(രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ‘ജനതകളുടെ പ്രകാശം ‘
എന്ന പ്രമാണം രേഖയിൽ നിന്ന്)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles