ഇന്നത്തെ വിശുദ്ധ: ദൈവമാതാവായ പരിശുദ്ധ മറിയം

ജനുവരി 1 ന് ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ തിരുനാളാണ്. ഗ്രീക്കില്‍ തിയോടോക്കോസ് എന്നാണ് പരിശുദ്ധ അമ്മയെ സഭാപിതാക്കന്മാര്‍ വിശേഷിപ്പിച്ചിരുന്നത്. ദൈവത്തെ ഉദരത്തില്‍ വഹിച്ചവള്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ഒരേ സമയം ദൈവവും മനുഷ്യനുമായ യേശുക്രിസ്തുവിന് ജന്മം നല്‍കി എന്ന അര്‍ത്ഥത്തിലാണ് മറിയത്തെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നത്. മൂന്ന് – നാല് നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ പരിശുദ്ധ മറിയത്തിന് ദൈവമാതാവ് എന്ന നാമധേയം നല്‍കപ്പെട്ടിരുന്നു. പരിശുദ്ധ മാതാവിനെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നത് നീതിയുക്തമാണെന്ന് ഏഡി 431 ല്‍ നടന്ന എഫേസോസ് സൂനഹദോസ് പ്രസ്താപിച്ചു. ആ സൂനഹദോസ് സമാപിച്ചപ്പോള്‍ ജനങ്ങള്‍ ദൈവമാതാവ് വാഴ്ക എന്നുദ്‌ഘോഷിച്ച് തെരുവിലൂടെ പ്രദക്ഷിണം നടത്തിയതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

പരിശുദ്ധ ദൈവമാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles