ഫ്രാൻസിസ് പാപ്പാ: മറിയത്തിന്റെ സ്തോത്രഗീതം ചരിത്രപരമായ അട്ടിമറി

മറിയത്തെ സ്ത്രീകളിൽ അനുഗ്രഹീതയെന്നും അവളുടെ ഉദരഫലം അനുഗ്രഹീതമെന്നും പറയുന്ന എലിസബത്തിന്റെ വാക്കുകൾ “നന്മ നിറഞ്ഞ മറിയമേ”  എന്ന പ്രാർത്ഥനയുടെ ഭാഗമായി. ഓരോ പ്രാവശ്യവും നാം അതുരുവിടുമ്പോൾ എലിസബത്തിനെപ്പോലെ നമ്മളും മറിയത്തെ അഭിവാദനം ചെയ്യുകയും അനുഗ്രഹിക്കയുമാണ് ചെയ്യുന്നത്. കാരണം അവൾ നമ്മിലേക്ക് യേശുവിനെ കൊണ്ടു വരുന്നു എന്ന് പാപ്പാ പറഞ്ഞു.

പ്രത്യാശയുടെ ഗീതം

എലിസബത്തിന്റെ അനുഗ്രഹത്തിന് മറിയം പ്രത്യുത്തരം നൽകുന്നത് നമുക്ക് “സ്തോത്രഗീതം ” സമ്മാനിച്ചുകൊണ്ടാണ്. അതിനെ പാപ്പാ പ്രത്യാശയുടെ ഗീതം എന്ന് നിർവ്വചിക്കാമെന്ന് പറഞ്ഞു. ദൈവം മറിയത്തിൽ നിർവ്വഹിച്ച വൻ കാര്യങ്ങൾക്ക് അപ്പുറത്തേക്കാണ് അവൾ ചെന്നു നിൽക്കുന്നത്.  തന്റെ ജനത്തിന്റെ മുഴുവൻ ചരിത്രത്തിലുമുള്ള ദൈവത്തിന്റെ പ്രവർത്തികളാണ് അവൾ ധ്യാനിക്കുന്നത്. കാരണം ശക്തിമാന്മാരെ താഴെയിറക്കി, എളിയവരെ ഉയർത്തി, വിശക്കുന്നവരെ സംതൃപ്തരാക്കി എന്നെല്ലാം പറയുമ്പോഴും അത് യാഥാർത്ഥ്യത്തിൽ അങ്ങനെയല്ലായിരുന്നു. അപ്പോഴും ഭീകരനായ ഹേറോദോസ് തന്റെ ഭരണം തുടരുകയും, ദരിദ്രർ ദരിദ്രരായി തന്നെയായിരിക്കുകയും ധനവാന്മാർ പുരോഗമിക്കുകയുമായിരുന്നുവെന്ന് പാപ്പാ പറഞ്ഞു. അതിനാൽ മറിയത്തിന്റെ സ്തോത്രഗീതം  ആ സമയത്തെ വാർത്തയേക്കാൾ വളരെ പ്രധാനപ്പെട്ട എന്തോ പറയാൻ ഉദ്ദേശിക്കുന്നു. ദൈവം അവളിലൂടെ ഒരു ചരിത്രപരമായ ഒരു സംഭവത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഒരു പുതിയ ക്രമം ആരംഭിക്കുന്നു. പാപ്പാ വിശദീകരിച്ചു.

അധികാരം സേവനവും  ഭരണം സ്നേഹവുമാകുന്ന  അട്ടിമറി

മറിയം, ഒരു സമൂല മാറ്റം, അന്നു വരെയുണ്ടായിരുന്ന മൂല്യങ്ങളുടെ അടിമറി പ്രഖ്യാപിക്കുകയാണ്. യേശുവിനെ ഉദരത്തിൽ വഹിച്ചുകൊണ്ട് മറിയം എലിസബത്തിനോടു പറയുന്നത് തന്റെ പുത്രൻ പിന്നീട്  പറയാനിരിക്കുന്ന വാക്കുകളാണ്.  ദരിദ്രരും എളിയവരും അനുഗ്രഹീതരാവുന്നു, തങ്ങളുടെ തന്നെ സ്വയം പര്യാപ്തതയിൽ ആശ്രയിക്കുന്ന ധനവാന്മാർ സൂക്ഷിക്കുക. ഒന്നാമതായി എത്തുന്നത്  അധികാരമോ, വിജയമോ, സമ്പാദ്യമോ അല്ല മറിച്ച് സേവനവും, എളിമയും  സ്നേഹവുമാണ് എന്ന് അതിനാൽ മറിയം യഥാർത്ഥത്തിൽ പ്രവചിക്കുകയായിരുന്നു. മഹിമയിലിരിക്കുന്ന അവളെ നോക്കി നമുക്ക് മനസ്സിലാക്കാം യഥാർത്ഥ അധികാരം സേവനമാണ് എന്നും ഭരിക്കുക എന്നതിനർത്ഥം സ്നേഹിക്കുക എന്നാണെന്നും ഇതാണ് സ്വർഗ്ഗത്തിലേക്കുള്ള വഴിയെന്നും പാപ്പാ വിശദീകരിച്ചു.

മറിയം പ്രഖ്യാപിച്ച ഈ പ്രാവാചിക അട്ടിമറി നമ്മുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നമുക്ക് ചോദിക്കാമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. നമ്മെ സംബന്ധിച്ചിടത്തോളം സ്നേഹിക്കുക എന്നാൽ ഭരിക്കുക എന്നാണോ, സേവിക്കുക എന്നതാണോ അധികാരം? നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം സ്വർഗ്ഗമാണോ? അതോ ഭൗമികമായവ മാത്രമാണോ എന്നെ അലട്ടുന്നത് ? ലോകകാര്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഞാൻ നിരാശയിൽ അകപ്പെട്ടു പോകുന്നുണ്ടോ അതോ കന്യാകാമറിയത്തെ പോലെ എളിമയിലും ചെറുമയിലും കൂടി ദൈവം വൻകാര്യങ്ങൾ പൂർത്തീകരിക്കുന്നത് കാണാൻ കഴിയുന്നുണ്ടോ ? എന്ന് നമ്മോടു തന്നെ ചോദിക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.

മറിയം തെളിക്കുന്ന പ്രത്യാശയുടെ നാളം

മറിയം ഇന്ന് പ്രത്യാശാ ഗീതം പാടുകയും നമ്മിൽ പ്രത്യാശയുടെ നാളം തെളിക്കുകയും ചെയ്യുന്നു. നമ്മുടെ യാത്രയുടെ മാർഗ്ഗം അവളിൽ നമുക്ക് കണ്ടെത്താം. അവളാണ് പൂർണ്ണമായും ശരീരത്തോടും ആത്മാവോടും കൂടെ സ്വർഗ്ഗത്തിന്റെ വിജയം കരസ്ഥമാക്കിയ ആദ്യവ്യക്തി. പാപത്തിൽ വീണുപോകാറുള്ളവരാണ് നമ്മളെങ്കിലും, ദൈവത്തെ എളിമയിൽ സ്തുതിക്കുകയും മറ്റുള്ളവരെ ഔദാര്യ പൂർവ്വം സേവിക്കുകയും ചെയ്യുമ്പോൾ  സ്വർഗ്ഗം കൈ എത്തും ദൂരത്താണ് എന്ന് അവൾ നമുക്ക് കാണിച്ചുതരുന്നു. അവൾ നമ്മുടെ അമ്മയാണ്, നമ്മെ കൈപിടിച്ച് സ്വർഗ്ഗത്തിന്റെ മഹിമയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും സ്വർഗ്ഗത്തെ ഓർമ്മിച്ച് സന്തോഷിക്കാനും ക്ഷണിക്കുന്നു. നമ്മുടെ പ്രാർത്ഥനകളാൽ നമുക്ക് മറിയത്തെ സ്തുതിക്കുകയും,  ഭൂമിയിലൂടെ സ്വർഗ്ഗം ദർശിക്കാൻ കഴിയുന്ന പ്രവാചികമായ ഒരു നോട്ടം നമ്മുടെ മേൽ ചൊരിയാൻ  അപേക്ഷിക്കുകയും ചെയ്യാം എന്ന് ആഹ്വാനം ചെയ്തു.

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുന്നാളിൽ, മാതാവിനെ വണങ്ങുന്നതിനായി മരിയൻ ദേവാലയം സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളെ ക്ഷണിക്കുകയും യുക്രെയ്നിലെ യുദ്ധത്തിന് സമാധാനത്തിന് വേണ്ടി അപേക്ഷിക്കുകയും ചെയ്തു കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles