ഇന്നത്തെ തിരുനാള്‍: സ്‌നാപക യോഹന്നാന്റെ രക്തസാക്ഷിത്വം

പ്രവാചന്മാരില്‍ വലിയവന്‍ എന്നാണ് യേശു സ്‌നാപക യോഹന്നാനെ വിശേഷിപ്പിച്ചത്. ആരെയും ഭയപ്പെടാതെ സത്യം വിളിച്ചു പറയുന്ന അസാധാരണ ധീരനായിരുന്നു സ്‌നാപക യോഹന്നാന്‍. മരുഭൂമിയില്‍ വിളിച്ചു പറയുന്ന സ്വരം എന്നാണ് അദ്ദേഹത്തെ കുറിച്ച് സുവിശേഷം പറയുന്നത്. താന്‍ മിശിഹാ ആണെന്ന് ധരിച്ച് തന്നെ ആദരിക്കാന്‍ വന്നവരോടെല്ലാം അദ്ദേഹം പറഞ്ഞു, ഞാനല്ല, എന്റെ പിന്നാലെ വരുന്നവനാണ് ശക്തന്‍. കുനിഞ്ഞ് അവന്റെ ചെരുപ്പിന്റെ വള്ളി അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. മുഖം നോക്കാതെ സത്യം പറയുകയും അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്ത സ്‌നാപകനെതിരെ ഹെറോദിയായുടെ രോഷം ആളിക്കത്തുകയും തന്റെ മകളായ സലോമിയുടെ നൃത്തപാടവം ഉപയോഗിച്ച് സ്‌നാപകന്റെ തലവെട്ടാന്‍ ഹെരോദേസ് രാജാവിനോട് അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെ സത്യത്തിനും നീതിക്കും വേണ്ടി സ്‌നാപകന്‍ രക്തസാക്ഷിത്വം വഹിച്ചു.

വി. സ്‌നാപക യോഹന്നാനേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles