പാപമില്ലാതെ ജനിച്ച പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാം

വചനം
ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്ത്താവ്‌ നിന്നോടുകൂടെ! ലൂക്കാ 1 : 28
വിചിന്തനം
ആഗമന കാലത്ത് തിരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നാതാണ് അമലോത്ഭവസത്യം. അവൾ ജന്മപാപമില്ലാതെ ജനിക്കുകയും പാപമില്ലാതെ ജീവിക്കുകയും ചെയ്തു. അവളെ സ്നേഹിക്കുന്നവൾ പാപത്തിന്റെ വിഷഭയത്തിൽ നിന്നു അകന്നു നിൽക്കണമെന്ന് മറിയം ആഗ്രഹിക്കുന്നു. ആഗമന കാലത്തിൻ്റെ ചൈതന്യം – പാപമില്ലാത്ത ജീവിതം – ഉറക്കെ പ്രഘോഷിക്കുന്ന അമലോത്ഭവ തിരുനാൾ ദിനത്തിൻ നമ്മുടെ ഹൃദയങ്ങളെ നിർമ്മലമാക്കാൻ മറക്കരുതേ. മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അഭിപ്രായത്തിൽ ,ലോകമെമ്പാടുമുള്ള മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ ആത്മീയ ക്ലിനിക്കുകളാണ് കാരണം അവയെല്ലാം പാപികൾക്കു വിശുദ്ധീകരണത്തിനായി നല്ല കുമ്പാരത്തിനു അവസരമൊരുക്കുന്ന അഭയസ്ഥാനങ്ങളാണ്. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഒരു പക്ഷേ കുമ്പസാരം നടത്താൻ നിയന്ത്രണങ്ങൾ കണ്ടേക്കാം. എങ്കിലും നമ്മുടെ പാപങ്ങളോർത്ത് പശ്ചാത്തപിച്ച് ഒരു മനസ്താപ പ്രകരണം നമുക്ക് ജപിക്കാം.
പ്രാർത്ഥന
കാരുണ്യവാനായ ദൈവമേ, പരിശുദ്ധ കന്യകാ മറിയത്തിൻ്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനം ഈശോയുടെ ജനനത്തിരുന്നാളിനൊരുങ്ങാൻ ഏറ്റവും അനുയോജ്യമായ ദിവസമാണല്ലോ. മറിയത്തിൻ്റെ ശക്തമായ മധ്യസ്ഥതയുടെ ശക്തിയാൽ പാപ സാഹചര്യങ്ങൾ വെടിഞ്ഞ് വിശുദ്ധിയിൽ വളരാനും അന്ധകാരത്തിൻ്റെയും ആകുലതകളുടെയും മാർഗ്ഗങ്ങൾ പരിത്യജിച്ച് പ്രകാശത്തിൻ്റെ മക്കളാകാനും ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
സുകൃതജപം

അമലോത്ഭവ മാതാവേ, നിർമ്മലമായി ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles